HomeHealth Newsനിങ്ങളുടെ സ്മാർട്ട് ഫോൺ ഉപയോഗം ഇങ്ങനെയോ ? കാത്തിരിക്കുന്നത് വലിയ അപകടം !

നിങ്ങളുടെ സ്മാർട്ട് ഫോൺ ഉപയോഗം ഇങ്ങനെയോ ? കാത്തിരിക്കുന്നത് വലിയ അപകടം !

 

ആവശ്യഘട്ടങ്ങളില്‍ വിവരങ്ങളറിയാനും സഹായത്തിനപേക്ഷിക്കാനും താമസിക്കാന്‍ ഒരിടം കണ്ടെത്താനുമൊക്കെ ഏറ്റവും നല്ല മാര്‍ഗ്ഗമായിരിക്കുകയാണ് സ്മാര്‍ട്ട്ഫോണ്‍. ഒരുകാലത്ത് സമ്പന്നരുടെ പ്രതീകമായിരുന്ന സ്മാര്‍ട്ട്ഫോണുകളുടെ വില കുറഞ്ഞു കൊണ്ടിരിക്കുന്നതിനാല്‍ ഒരുപാടു പേര്‍ക്ക് എത്തിപ്പിടിക്കാവുന്ന സൌകര്യമായിരിക്കുന്നു ഇത്. ഇന്നു സ്മാർട്ട് ഫോൺ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ഉണ്ടില്ലെങ്കിലും ഉറങ്ങിയില്ലെങ്കിലും ഫോൺ ഉപയോഗിച്ചില്ലെങ്കിൽ നമുക്ക് എന്തോ ‘ഒരിതാ’ണ്. നിത്യജീവിതത്തിൽ സ്മാർട്ട് ഫോൺ ചെലുത്തിയ സ്വാധീനം അത്രയ്ക്കും വലുതാണ്. ദിവസത്തില്‍ ശരാശരി ഒരു മണിക്കൂര്‍ 39 മിനിറ്റ് നമ്മള്‍ സ്മാര്‍ട്ട് ഫോണില്‍ ചെലവിടുന്നതായാണ് കണക്ക്- കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 60 ശതമാനം കൂടുതല്‍ സമയം. ഈ ഉപയോഗങ്ങൾ നമ്മുടെ ശരീരത്തെ എങ്ങിനെ ബാധിക്കുന്നു? റേഡിയേഷൻ ഒക്കെ, ഉണ്ടെന്നും ഇല്ലെന്നുമൊക്കെ വാദങ്ങൾ നടക്കട്ടെ. ഉള്ളാൾ, കായികമായി ഈ ഫോൺ ഉപയോഗം നമ്മുടെ ശരീരം തകർത്തു കളയുന്ന ചില അവസ്ഥകൾ ഉണ്ട്.

 

 

 

ദിവസത്തിൽ നമ്മ ഫോൺ ഉപയോഗിക്കുന്ന മുഴുവൻ സമയവും കുനിഞ്ഞാണ് ഇരിക്കാറ്. ഇത് എത്രമാത്രം ആഘാതമാണ് നമ്മുടെ നട്ടെല്ലിനും കഴുത്തിനും ഉണ്ടാക്കുന്നത് എന്നറിയാമോ? നമ്മുടെ തലയുടെ ശരാശരി ഭാരം 6.80 കിലോഗ്രാമാണ്. ഫോൺ നോക്കാനായി തല 15 ഡിഗ്രി കുനിക്കുമ്പോൾ കഴുത്ത് താങ്ങുന്ന ഭാരം 12 കിലോയായി കൂടുന്നു. 30 ഡിഗ്രിയാകുമ്പോൾ ഭാരം 18 കിലോയാകും. 45 ഡിഗ്രി നിങ്ങളുടെ തല ഫോൺ നോക്കാനായി കുനിക്കുമ്പോൾ നിങ്ങളുടെ കഴുത്തിനു താങ്ങേണ്ടിവരുന്ന ഭാരം 22 കിലോയാണ്. 60 ഡിഗ്രി എങ്കിലും തല കുനിക്കാതെ നിങ്ങൾക്ക് ഫോൺ താഴെ പിടിച്ചു വായിക്കാനാകില്ല. അതായത്, ഇത്രയും നിങ്ങളുടെ തല കുനിയുമ്പോൾ, വെറും 15 കിലോ മാത്രം താങ്ങാൻ ശേഷിയുള്ള നിങ്ങളുടെ കഴുത്തിനും പുറം മസിലുകൾക്കും തങ്ങേണ്ടി വരുന്നത് 27 കിലോ ഭാരം ! അതായത് ഏകദേശം അഞ്ചിരട്ടി !

 

 
ഒരു സാധാരണ ഫുട് ബോളിന്റെ ഭാരം 0.5 കിലോഗ്രാമാണ്. ഈ ഫുട്ബോൾ ഒരു 10 മിനിറ്റ് കൈ നീട്ടിപ്പിടിച്ച കയ്യിൽ വയ്ക്കുക. എത്രമാത്രം വിഷമങ്ങളാവും നിങ്ങളുടെ കൈക്കും പുറത്തിനും ഷോൾഡറിനും ഉണ്ടാവുക? അങ്ങിനെയെങ്കിൽ ദിവസവും ഒന്നര മണിക്കൂറിലേറെ 27 കിലോ ഭാരം ചുമന്നു നിൽക്കുന്ന നിങ്ങളുടെ കശ്ത്തിനു എന്ത് സംഭിക്കും എന്ന് പറയണോ ? നിങ്ങൾ വരുത്തിവയ്ക്കുന്നത് 18 ലേറെ തരം അസുഖങ്ങളാണ്. ഇതിനെപ്പറ്റി ഡോ. അലൻ മാൻഡിൽ പറയുന്ന ഈ വീഡിയോ കേട്ടാൽ മനസ്സിലാകും നമ്മെ നിശബ്ദമായി കൊല്ലുന്ന ഈ വില്ലന്റെ സ്വഭാവം.

ഞാൻ ഇന്നു ജീവിക്കുന്നത് മറ്റൊരാളുടെ അവയവുമായി; നടൻ സലിംകുമാർ വെളിപ്പെടുത്തുന്നു !

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

17 കാരിയായ ഈ യുവതി 14 കാരനെ ലൈംഗികമായി ഉപയോഗിച്ചത് 70 തവണ ! ഇവൾ ചെയ്ത മറ്റു കാര്യങ്ങൾ കേട്ടാൽ നാണിച്ചു തൊലിയുരിയും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments