HomeNewsLatest Newsഇന്റര്‍നെറ്റ് സേവനദാതാക്കളുടെ വെബ്‌സൈറ്റിൽ ആക്രമണം; നിരവധി സൈറ്റുകൾ തകരാറിൽ

ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ വെബ്‌സൈറ്റിൽ ആക്രമണം; നിരവധി സൈറ്റുകൾ തകരാറിൽ

വെള്ളിയാഴ്ച വൈകുന്നേരം ഇന്ത്യന്‍ സമയം നാലരയോടെ ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ വെബ്‌സൈറ്റിലുണ്ടായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് നിരവധി സൈറ്റുകളുടെ പ്രവർത്തനം താറുമാറായി. ട്വിറ്റര്‍, സ്‌പോട്ടിഫൈ, ആമസോണ്‍, വോക്‌സ്, റെഡ്ഡിറ്റ് തുടങ്ങിയ പ്രമുഖ സൈറ്റുകളുടെ പ്രവര്‍ത്തനമാണ് തകരാറിലായത്. ഈ സൈറ്റുകള്‍ ആശ്രയിക്കുന്ന ഡൈന്‍ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറുടെ വെബ്‌സൈറ്റില്‍ സൈബര്‍ ആക്രമണമുണ്ടായതാണു കാരണമെന്നു കമ്പനി സ്ഥിരീകരിച്ചു. രണ്ടു മണിക്കൂറിനകം സര്‍വീസ് പുനഃസ്ഥാപിച്ചുവെന്നു ന്യൂ ഹാംപ്ഷയര്‍ ആസ്ഥാനമായ ഡിവൈഎന്‍ വ്യക്തമാക്കി.

 

 
രണ്ടു മണിക്കൂറിലേറെ നേരം പ്രമുഖ സൈറ്റുകളിലേക്ക് ഉപയോക്താക്കള്‍ക്കു പ്രവേശിക്കാനായില്ല. സിഎന്‍എന്‍, ദ ഗാര്‍ഡിയന്‍, വയേര്‍ഡ്, എച്ച്ബിഒ തുടങ്ങിയവയുടെയും നിരവധി മണി ട്രാന്‍സ്ഫര്‍ സൈറ്റുകളുടെയും പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു.

ബസ്സിൽ ഭാര്യയെ പലവട്ടം കടന്നുപിടിച്ചു; ചോദ്യം ചെയ്ത യുവാവിനെ പോലീസ് ചെയ്തത് !

നിങ്ങളുടെ സ്മാർട്ട് ഫോൺ ഉപയോഗം ഇങ്ങനെയോ ? കാത്തിരിക്കുന്നത് വലിയ അപകടം !

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments