HomeWorld NewsGulfമലയാളിയുടെ ഗൾഫ്‌ സ്വപ്‌നങ്ങൾ അവസാനിക്കുന്നു; സ്വദേശിവല്‍ക്കരണം കൂടുതൽ മേഖലകളിലേക്ക്

മലയാളിയുടെ ഗൾഫ്‌ സ്വപ്‌നങ്ങൾ അവസാനിക്കുന്നു; സ്വദേശിവല്‍ക്കരണം കൂടുതൽ മേഖലകളിലേക്ക്

ഇന്ത്യാക്കാരുടെ ഗള്‍ഫ്‌ സ്വപ്‌നസ്വപ്‌നങ്ങൾ അവസാനിക്കുന്നു. മൊബൈല്‍ ഫോണ്‍ കടകള്‍ക്കു പിന്നാലെ സൗദി അറേബ്യയില്‍ ഫാര്‍മസി മേഖലയിലും സ്വദേശിവല്‍ക്കരണം തുടങ്ങി. ഫാര്‍മസി കോഴ്‌സ്‌ പഠിക്കാന്‍ സൗദി വിദ്യാര്‍ഥികള്‍ കാര്യമായ താല്‍പര്യം കാട്ടുന്നതു കണക്കിലെടുത്താണ്‌ ആ മേഖലയെ സ്വദേശിവല്‍ക്കരണത്തിനു തെരഞ്ഞെടുത്തത്‌. നാട്ടുകാര്‍ക്കിടയിലെ തൊഴിലില്ലായ്‌മ കുറയ്‌ക്കാനും അവര്‍ക്കു മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനുമായി സൗദി അറേബ്യ നിതാഖാത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്‌ ഉടന്‍ പ്രഖ്യാപിക്കും. നാട്ടുകാര്‍ക്കു നിയമനം നല്‍കാന്‍ സൗദി ഹെല്‍ത്ത്‌ കൗണ്‍സില്‍ സ്വകാര്യ ഫാര്‍മസികള്‍ക്കു നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

 

 
സൗദി പൗരന്മാര്‍ക്കു സ്വകാര്യ മേഖലയിലും കൂടുതല്‍ അവസരങ്ങള്‍ സൃഷ്‌ടിക്കുമെന്നും നിതാഖാത്‌ കൂടുതല്‍ രംഗങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും സൗദി തൊഴില്‍, സാമൂഹിക മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി അദ്‌നാന്‍ അല്‍ നയീം പറഞ്ഞു. കോണ്‍ട്രാക്‌ടിങ്‌ അടക്കം ഒരു മേഖലയെയും നിതാഖാത്തില്‍ നിന്ന്‌ ഒഴിവാക്കില്ലെന്ന്‌ സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ. മുഫറജ്‌ അല്‍ ഹഖ്‌ബാനി പറഞ്ഞു. ചില മേഖലകളില്‍ കുറഞ്ഞ തോതിലുള്ള സ്വദേശിവല്‍ക്കരണമാകും നടപ്പാക്കുക. ചില്ലറ വ്യാപാര മേഖലയിലും സൗദികള്‍ക്ക്‌ ശോഭിക്കാനാകും. കരാര്‍ മേഖലയില്‍ കൂടുതല്‍ സൗദികളെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കില്ലെന്നും തൊഴില്‍ മന്ത്രി പറഞ്ഞു.

 

 
തൊഴില്‍മേഖലയില്‍ സ്‌ത്രീകളുടെ പങ്കാളിത്തം നിലവിലുള്ള 22 ശതമാനത്തില്‍ നിന്നു 30 ആക്കാനാണ്‌ വിഷന്‍ 2030 ലക്ഷ്യമിടുന്നത്‌. സ്വകാര്യ മേഖലയില്‍ 17 ലക്ഷം സൗദികള്‍ ജോലി ചെയ്യുന്നതില്‍ 4,77,000 പേര്‍ വനിതകളാണ്‌. നിതാഖാത്ത്‌ നടപ്പാക്കിയ ശേഷവും സൗദിയിലെ തൊഴിലില്ലായ്‌മ 11.5 ശതമാനമാണ്‌. പരിഷ്‌കരിച്ച നിതാഖാത്ത്‌ വിഭാഗത്തില്‍ സൗദിവല്‍ക്കരണം ഒരു ശതമാനത്തിന്‌ 10 പോയിന്റ്‌ വീതം നല്‍കും. 10 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കിയ സ്‌ഥാപനങ്ങള്‍ക്ക്‌ 100 പോയിന്റും 100 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കിയ സ്‌ഥാപനങ്ങള്‍ക്ക്‌ 1000 പോയിന്‍ും ലഭിക്കും. സൗദി ജീവനക്കാരുടെ ശരാശരി വേതനത്തില്‍ ഓരോ ആയിരം റിയാലിനും ആറു പോയിന്റ്‌ വീതം ലഭിക്കും. വിവിധ ഘടകങ്ങളുടെ അടിസ്‌ഥാനത്തില്‍ ആകെ ലഭിക്കുന്ന പോയിന്റുകള്‍ നോക്കിയാണ്‌ നിതാഖത്തില്‍ സ്‌ഥാപനങ്ങളുടെ വിഭാഗം നിര്‍ണയിക്കുക. മൊബൈല്‍ ഫോണ്‍ കടകളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കിയതോടെ രാജ്യമാകെ ശക്‌തമായ പരിശോധനയാണു നടക്കുന്നത്‌. മലയാളികളടക്കം ഈ മേഖലയില്‍ ആയിരക്കണക്കിനു വിദേശികള്‍ക്കാണു ജോലി നഷ്‌ടപ്പെട്ടത്‌.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.comlike copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments