HomeWorld NewsGulfപ്രളയക്കെടുതിക്കിടെ സഹായം അഭ്യർത്ഥിച്ച പോസ്റ്റിനു കീഴെ ജോലിക്കാരനായ യുവാവിന്റെ അശ്‌ളീല കമന്റ്; സ്പോട്ടിൽത്തന്നെ കിടിലൻ പണികൊടുത്തത്...

പ്രളയക്കെടുതിക്കിടെ സഹായം അഭ്യർത്ഥിച്ച പോസ്റ്റിനു കീഴെ ജോലിക്കാരനായ യുവാവിന്റെ അശ്‌ളീല കമന്റ്; സ്പോട്ടിൽത്തന്നെ കിടിലൻ പണികൊടുത്തത് ഒമാൻ ലുലു ഗ്രൂപ്പ്

പ്രളയക്കെടുതിയില്‍ കേരളം മുങ്ങുമ്ബോള്‍ അപഹാസം നിറഞ്ഞ കമന്റടിച്ച എത്തിയ യുവാവിന് ജോലി പോയി. മസ്‌കറ്റില്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലില്‍ ജോലി ചെയ്ത രാഹുല്‍ സിപി പുത്തലാത്തിനെയാണ് കമ്ബനി പുറത്താക്കിയത്. രാഹുലിനെ പിരിച്ചുവിട്ടതായി ലുലു ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു.

ഒമാനിലെ ബോഷര്‍ ലുലുവില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നരിക്കുനി സ്വദേശി രാഹുല്‍ സിപി പുത്തലാത്തിനെയാണ് പിരിച്ചുവിട്ടത്. ദുരിതാശ്വാസ ക്യാമ്ബുകളിലേയ്ക്ക് സാനിട്ടറി നാപ്കിന്‍ വേണമെന്ന പോസ്റ്റിനു താഴെ, നാപ്കിനുകള്‍ക്കൊപ്പം ഗര്‍ഭനിരോധന ഉറകളും അയയ്ക്കണമെന്നാണ് യുവാവ് കമന്റിട്ടത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമായിരുന്നു. സംഭവം വിവാദമായതോടെ താന്‍ മദ്യലഹരിയില്‍ ചെയ്തതാണെന്ന് യുവാവ് പറഞ്ഞു. പക്ഷേ ലുലു ഗ്രൂപ്പിന്റെ പേജില്‍ രാഹുലിനെ പിരിച്ചു വിടണമെന്നാവശ്യം ശക്തമായതോടെ ജീവനക്കാരനെ പിരിച്ചു വിട്ടതായി അധികൃതര്‍ അറിയിക്കുകയായിരുന്നു.

കേരളത്തില്‍ പ്രളയം ദുരിതം വിതച്ചപ്പോള്‍ അവഹേളനപരമായ കമന്റുകളിട്ടത് അംഗീകരിക്കാനാവില്ലെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ലുലു ഗ്രൂപ്പ് ഒരിക്കലും അംഗീകരിക്കില്ല. മാത്രമല്ല തങ്ങളുടെ സംസ്‌കാരത്തിനും മൂല്യത്തിനും ചേര്‍ന്നതുമല്ല. പ്രളയത്തിലകപ്പെട്ടവരെ സഹായിക്കാനാണ് ലുലു ഗ്രൂപ്പും തങ്ങളുടെ സിഎംഡി യൂസഫലിയും ശ്രമിക്കുന്നതെന്നും കമ്ബനി പറഞ്ഞു. സംസ്ഥാനം കടന്നും ഒഴുകിയ കാരുണ്യത്തിന്റെ കാഴ്ചകളില്‍ അശ്ലീലം നിറച്ച യുവാവിന് സമൂഹമാധ്യമങ്ങളില്‍ ശകാരം നിറഞ്ഞിരുന്നു. രാഹുല്‍ സിപി പുത്തലാത്ത് പിന്നാലെ ഒടുവില്‍ മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments