HomeWorld NewsGulfദുബായിൽ പെൺവാണിഭ സംഘത്തിൽ നിന്നും കാസർഗോഡ് സ്വദേശിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് !!

ദുബായിൽ പെൺവാണിഭ സംഘത്തിൽ നിന്നും കാസർഗോഡ് സ്വദേശിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് !!

 

സ്റ്റേജ് പരിപാടി അവതരിപ്പിക്കാനായി ദുബായിലെത്തിച്ച മലയാളി നര്‍ത്തകിയെ പെണ്‍വാണിഭ സംഘത്തിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി രക്ഷിച്ചു. കാസര്‍കോട് സ്വദേശിനിയായ 19കാരിയെ ആണ് ദുബായ് പോലീസ് രക്ഷിച്ചത്. െൈചന്നയിലെ രവി എന്ന ഇടനിലക്കാരന്‍ വഴി ഞായറാഴ്ചയാണ് യുവതിയെ ദുബായില്‍ എത്തിച്ചത്. ഇവിടെ എത്തിയപ്പോഴാണ് പലര്‍ക്കും കാഴ്ചവെക്കാനാണ് തന്നെ കൊണ്ടുവന്നതെന്ന് യുവതിക്ക് മനസ്സിലായത്.

 

 

 

മുറിയില്‍ അടച്ചിടപ്പെട്ട യുവതി നാട്ടിലെ ഭര്‍ത്താവിനെ വിവരമറിയിച്ചു. ഭര്‍ത്താവ് കാസര്‍കോട് എസ്.പിക്ക് പരാതി നല്‍കി. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകനും അബൂദബി കമ്യൂണിറ്റി പൊലീസ് അംഗവുമായ ബിജു കരുനാഗപ്പള്ളിയുടെ ഫോണ്‍ നമ്പര്‍ യുവതിയെ അറിയിക്കുകയായിരുന്നു. യുവതി വാട്ട്‌സാപ്പ് വഴി തെന്റ അവസ്ഥ അറിയിച്ച് ശബ്ദ സന്ദേശവും ലൊക്കേഷന്‍ മാപ്പും ബിജുവിന് അയച്ചു കൊടുത്തു. ഈ വിവരങ്ങളുമായി ബിജു അറബി അറിയാവുന്ന സുഹൃത്തിനെയും കൂട്ടി ദേര പൊലീസ് സ്റ്റേഷനിലെത്തി പരാതി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി യുവതിയെ ബന്ദിയാക്കിയ മുറി തുറപ്പിച്ചു.

 

 
മുറിയില്‍ നര്‍ത്തകിയെ കൂടാതെ 15ഓളം പെണ്‍കുട്ടികളും ഉണ്ടായിരുന്നു. ഇവരെ കൊണ്ടുവന്ന തമിഴ്‌നാട് സ്വദേശികളെ പൊലീസ് വിളിച്ചുവരുത്തി. ഇവരുടെ എമിറേറ്റ്‌സ് ഐഡി വാങ്ങിവെക്കുകയും ഇവരോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനും ആവശ്യപ്പെട്ടു. നര്‍ത്തകിക്ക് നാട്ടില്‍ പോയാല്‍ മതിയെന്ന് ആവശ്യപ്പെട്ടതിനാല്‍ കൊണ്ടുവന്നവരോട് ടിക്കറ്റ് എടുത്തു നല്‍കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു.

അർധരാത്രി രണ്ടിനും നാലിനുമിടയിലാണ് അത് സംഭവിക്കുന്നത്……. കേരള പോലീസിന്റെ അതിപ്രധാനമായ ഒരു മുന്നറിയിപ്പ് !! ജാഗ്രത പാലിക്കുക

ചിക്കൻ പാചകം ചെയ്യുന്നതിന് മുൻപ് കഴുകരുത് ! വിഡ്ഢിത്തമെന്നു പറഞ്ഞു കളയാൻ വരട്ടെ, മരണം വരെ സംഭവിക്കാം !!

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments