HomeWorld NewsGulfമരണക്കിടക്കയിൽ നിന്നും പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സൗദിയിൽ ഒരു നഴ്‌സ് ചെയ്തത്..!!!

മരണക്കിടക്കയിൽ നിന്നും പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സൗദിയിൽ ഒരു നഴ്‌സ് ചെയ്തത്..!!!

 

വേദനിക്കാനും ഈ ലോകത്ത് കാരണങ്ങളേറെ ഉണ്ടെങ്കിലും ഇടയ്ക്ക് ചിലര്‍ പ്രതീക്ഷയുടെ കിരണങ്ങളാകാറുണ്ട്. മനുഷ്യത്വം ഉറവ വറ്റിയിട്ടില്ലെന്ന് ലോകത്തെ ഓര്‍മ്മിപ്പിക്കുന്ന ചില അപൂര്‍വ ഉദാഹരണങ്ങള്‍. സൗദിയിലെ ഇരുപതുകാരിയായ ഈ നഴ്‌സ് അത്തരമൊരു ഉദാഹരണമായി മാറിയിരിക്കുകയാണ്. പ്രണയിക്കുന്നവരാണ് സാധാരണ കരള്‍ പകുത്ത് നല്‍കാറുള്ളത്. എന്നാല്‍ ഒരു പരിചയവും ഇല്ലാത്ത കുഞ്ഞിന് കരള്‍ പകുത്തി നല്‍കി നന്മയുടെ പ്രതീകമായി മാറിയിരിക്കുകയാണ് ഈ യുവതി.

 

 

 
ബശായിര്‍ അല്‍ റഷീദി എന്ന കുഞ്ഞു പെണ്‍കുട്ടി ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജീവന്‍ രക്ഷിക്കണമെങ്കില്‍ കരള്‍ ദാനം ചെയ്യാന്‍ തയ്യാറുള്ള ആരെങ്കിലും കനിയണമായിരുന്നു. ബശായിറിന്റെ മാതാപിതാക്കള്‍ പലവഴിക്കും നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ല. ശ്രമങ്ങള്‍ നടക്കാതെ വന്നപ്പോള്‍ ബശായിറിന്റ മാതാപിതാക്കള്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടു. സഹതാപം അറിയിച്ചുകൊണ്ട് നിരവധി മറുപടികള്‍ വന്നു. എന്നാല്‍ കരള്‍ നല്‍കാന്‍ ആരും മുന്നോട്ട് വന്നില്ല.

 

 

 

സൗദിയിലെ ആശുപത്രിയിലെ നഴ്‌സായ ആബിര്‍ അല്‍ അന്‍സി എന്ന ഇരുപതുകാരിയുടെ ശ്രദ്ധയില്‍ ഈ വാര്‍ത്തയെത്തുന്നത് ട്വിറ്റര്‍ വഴിയാണ്. റിയാദിലെ പ്രിന്‍സ് സുല്‍ത്താന്‍ മെഡിക്കല്‍ സിറ്റിയിലായിരുന്നു കുഞ്ഞു ബശായിര്‍ മരണത്തോട് മല്ലിട്ട് കിടന്നിരുന്നത്. ബശായിറിന്റെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യം ഒരു കരള്‍ ദാതാവിനെയാണ് എന്നറിഞ്ഞ ആബിര്‍ അല്‍ അന്‍സി ഉടന്‍ തന്നെ കുഞ്ഞിന്റെ മാതാപിതാക്കളെ ബന്ധപ്പെട്ടു. കരളിന്റെ പകുതി പകുത്ത് നല്‍കാനുള്ള സന്നദ്ധത അറിയിച്ചു. ഉടന്‍ തന്നെ ആശുപത്രിയിലെത്തി ആവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

 

 

 

ആബിറിന്റെ കരള്‍ ബശായിറിന് നല്‍കുന്നതിന് മറ്റ് തടസ്സങ്ങളൊന്നുമില്ലായിരുന്നു. അങ്ങനെ കഴിഞ്ഞ മാസം ഇരുപതിന് ശസ്ത്രക്രിയ നടന്നു. ആബിറിന്റെ കരളിന്റെ ഒരു ഭാഗം കുഞ്ഞുശരീരത്തിലേക്ക് പകുത്തു വെച്ചു. വിജയകരമായ ശസ്ത്രക്രിയയിലൂടെ കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ വന്നു. ആബിറിന് ആദരവ് അര്‍പ്പിക്കാന്‍ സൗദി ആരോഗ്യ മന്ത്രാലയം ആഘോഷ പരിപാടി സംഘടിപ്പിച്ചു. കൂടാതെ ആബിറിനെ കാത്ത് സൗദി ആരോഗ്യമന്ത്രിയുടെ സന്ദേശവുമുണ്ടായിരുന്നു.

ആഡംബരങ്ങളെ വിമര്‍ശിക്കുന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം തിരുവനന്തപുരത്ത് നടക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലില്‍ !

ഞങ്ങളുടെ ചിരിയിൽ നിന്നും കവിതയുണ്ടാക്കൂ എന്ന് പറഞ്ഞ സുന്ദരികളോട് സന്തോഷ് പണ്ഡിറ്റ് ചെയ്തത് !

ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും ! എങ്ങനെയെന്നോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments