HomeWorld NewsUSAഎച്ച് 1 ബി വിസയില്‍ മാറ്റം വരുത്തുന്ന ബില്‍ വീണ്ടും യുഎസ് കോൺഗ്രസ്സിൽ; കുറഞ്ഞ...

എച്ച് 1 ബി വിസയില്‍ മാറ്റം വരുത്തുന്ന ബില്‍ വീണ്ടും യുഎസ് കോൺഗ്രസ്സിൽ; കുറഞ്ഞ ശമ്പളം ഇനി ഒരു ലക്ഷം ഡോളറാകും

വിദഗ്ദ്ധരായ വിദേശീയരെ ജോലിക്കായി നിയമിക്കുന്നതിനുള്ള എച്ച് 1 ബി തൊഴില്‍ വിസ പദ്ധതിയില്‍ സമൂല മാറ്റം ആവശ്യപ്പെടുന്ന ബില്‍ യു.എസ് കോണ്‍ഗ്രസില്‍ വീണ്ടും അവതരിപ്പിച്ചു. കാലഫോര്‍ണിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അംഗങ്ങളായ ഡാരല്‍ ഐസ, സ്‌കോട്ട് പീറ്റേഴ്‌സ് എന്നിവരാണ് ബില്‍ വീണ്ടും കൊണ്ടുവന്നത്. വാള്‍ട്ട് ഡിസ്‌നി യു.എസ് പൗരന്മാരായ ജീവനക്കാരെ പിരിച്ചുവിട്ട ശേഷം എച്ച്1 ബി വിസയിലെത്തിയ ഇന്ത്യക്കാരെ നിയമിക്കുന്നതായി നേരത്തേ തന്നെ ആരോപണമുണ്ടായിരുന്നു. ഇന്ത്യന്‍ കമ്പനികളുടെ താത്കാലിക വിസയില്‍ എത്തിയ 500 സാങ്കേതിക വിദഗ്ദ്ധരെയാണ് നിയമിച്ചത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടന്നു വരുന്നതിനിടെയാണ് അമേരിക്കയുടെ പുതിയ നീക്കം. തൊഴില്‍ വിസ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഇതിലൂടെ കഴിയുമെന്ന് ബിൽ അവതരിപ്പിക്കുന്നതിനിടെ ഇരുവരും പറഞ്ഞു.ഇതോടൊപ്പം എച്ച് 1 ബി വിസയുള്ളവരുടെ കുറഞ്ഞ ശമ്പളം പ്രതിവര്‍ഷം ഒരു ലക്ഷം ഡോളറായി ഉയര്‍ത്താനും നിര്‍ദേശമുണ്ട്.

 

 

 
കുടിയേറ്റ പെര്‍മിറ്റില്ലാത്ത വിഭാഗത്തില്‍ പെടുന്ന വൈദഗ്ദ്ധ്യമുള്ള തൊഴിലിനായി എത്തുന്നവര്‍ക്ക് നല്‍കുന്ന താത്കാലിക പെര്‍മിറ്റാണ് എച്ച്1 ബി വിസ. എച്ച്1 ബി വിസയുള്ള ഇന്ത്യാക്കാരടക്കമുള്ള വിദേശികളെ അമേരിക്കയിലെ കമ്പനികള്‍ പുറംജോലിക്കരാറിനായി നിയമിക്കാറുണ്ട്. അമേരിക്കക്കാരുടെ തൊഴില്‍ അവസരങ്ങള്‍ ഇന്ത്യയടക്കമുള്ള വിദേശീയര്‍ തട്ടിയെടുക്കുന്നതായി നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിട്ടുള്ളതാണ്. വാള്‍ട്ട് ഡിസ്‌നി, കാലിഫോര്‍ണിയയില്‍ വൈദ്യുതി വിതരണം നടത്തുന്ന ഒന്നാമത്തെ കമ്പനിയായ സതേണ്‍ കാലിഫോര്‍ണിയ എഡിസന്‍ എന്നീ കന്പനികളാണ് പുറംജോലിക്കരാര്‍ നല്‍കി വിദഗ്ദ്ധരായ തൊഴിലാളികളെ പ്രധാനമായും ഇന്ത്യ അടക്കമുള്ള ഇടങ്ങളില്‍ നിന്ന് കൊണ്ടുവന്നിട്ടുള്ളത്.

 

 

 
ഈ വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നതോടെ ആഗോള തലത്തില്‍ ജോലി ലഭിക്കുന്നവര്‍ ഏറ്റവും മികച്ചവരും ഉയര്‍ന്ന യോഗ്യതയുള്ളവരുമാണെന്ന് ഉറപ്പു വരുത്താനാവുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. ദ പ്രൊട്ടക്ട് ആന്‍ഡ് ഗ്രോ അമേരിക്കന്‍ ജോബ്‌സ് ആക്ട് എന്നു പേരു നല്‍കിയിരിക്കുന്ന ബില്ലില്‍, എച്ച്1 ബി വിസ ലഭിക്കുന്നതിനുള്ള യോഗ്യതകളിലാണ് മാറ്റം നിര്‍ദേശിച്ചിരിക്കുന്നത്. എച്ച്1 ബി വിസ ലഭിക്കുന്നതിന് ബിരുദാനന്തര ബിരുദം വേണമെന്ന വ്യവസ്ഥ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് വീണ്ടും കൊണ്ടുവരാന്‍ ബില്ലില്‍ ശുപാര്‍ശയുണ്ട്. എച്ച്1 ബി വിസ സംവിധാനം നിയന്ത്രിക്കുന്നതിലൂടെ അമേരിക്കയിലെ തൊഴിലവസരങ്ങള്‍ സംരക്ഷിക്കാനാവുമെന്നും നൂതന തൊഴില്‍ ശക്തികള്‍ക്കിടയില്‍ മത്സര തത്പരത നിലനിര്‍ത്താനാവുമെന്നും സ്‌കോട്ട് പീറ്റേഴ്‌സ് പറഞ്ഞു.

ആഡംബരങ്ങളെ വിമര്‍ശിക്കുന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം തിരുവനന്തപുരത്ത് നടക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലില്‍ !

ഞങ്ങളുടെ ചിരിയിൽ നിന്നും കവിതയുണ്ടാക്കൂ എന്ന് പറഞ്ഞ സുന്ദരികളോട് സന്തോഷ് പണ്ഡിറ്റ് ചെയ്തത് !

ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും ! എങ്ങനെയെന്നോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments