റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് രാത്രി സമയത്ത് ജോലി നിരോധിച്ചേക്കും. തൊഴില്‍ മന്ത്രാലയം കൊണ്ടുവന്നിരിക്കുന്ന പുതിയ നിയമം സംബന്ധിച്ച നിര്‍ദേശങ്ങള്‍ എല്ലാ കമ്പനികള്‍ക്കും നല്കി. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് 5000 ദിര്‍ഹമായിരിക്കും പിഴ വരിക.
സ്ത്രീകളുടെ തൊഴിലുമായി ബന്ധപ്പെട്ട പുതിയ മറ്റ് ചില നിയന്ത്രണങ്ങള്‍ കൂടി പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്ക് പ്രത്യേക ജോലി സ്ഥലങ്ങള്‍ നല്‍കാനും തൊഴില്‍ ഇടങ്ങളില്‍ സ്ത്രീകള്‍ മുഖവും തലയും നിര്‍ബ്ബന്ധമായും മറയ്ക്കണമെന്നും നിര്‍ദേശമുണ്ട്. നിയമം ലംഘിച്ചാല്‍ 1000 ദിര്‍ഹം പിഴ വരും. സ്ത്രീകള്‍ മുഖവും തലയും മറയ്ക്കണമെന്ന നിയമം കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം.
കമ്പനികളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ തലയും മുഖവും മറയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അവര്‍ക്ക് 5000 ദിര്‍ഹമാണ് പിഴ.അല്ലാത്ത സ്ത്രീകള്‍ക്ക് 1000 ദിര്‍ഹം പിഴയും വരും.