HomeNewsLatest Newsദിലീപിന്റെ കാർ അപകടത്തിൽപ്പെട്ടു. താരം രക്ഷപെട്ടത് തലനാരിഴയ്ക്ക്

ദിലീപിന്റെ കാർ അപകടത്തിൽപ്പെട്ടു. താരം രക്ഷപെട്ടത് തലനാരിഴയ്ക്ക്

ദിലീപിന്റെ സഹായ മനസ്ഥിതി നേരിട്ടറിഞ്ഞവരാണ് ഒട്ടേറെ കലാകാരന്മാർ. എന്നും എന്റെ മൊയ്തീന്‍ സിനിമ ഹിറ്റായെങ്കിലും മൊയ്തീന്‍ സേവാമന്ദിരത്തിന്റെ അവസ്ഥകണ്ട് സഹായിക്കാനുള്ള തീരുമാനം അങ്ങിനെ ഉണ്ടായതാണ്  . ഇക്കാര്യത്തില്‍ ആദ്യം എത്തിയത് ദിലീപാണ്. അങ്ങിനെ തിങ്കളാഴ്ച രാവിലെ മെയ്തീന്റെ കാഞ്ചനയെ കാണാനുള്ള മുക്കത്തേക്കുള്ള വരവിനിടയില്‍ ദിലീപ് സഞ്ചരിച്ച വാഹനം ദേശീയ പാതയില്‍ അപകടത്തില്‍പെട്ടു.

ദേശീയ പാത ചാലക്കുടിക്കടുത്ത് പേരാമ്പ്രയില്‍ വച്ചാണ് . ദിലീപ് സഞ്ചരിച്ചിരുന്ന ലാന്റ് ക്രൂയിസര്‍ അപകടത്തില്‍ പെട്ടത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.  പേരാമ്പ്ര പള്ളിക്ക് മുന്‍വശത്ത് ഇടവഴിയില്‍ നിന്നും കയറിവന്ന ബൊലേറോ ജീപ്പില്‍ ദിലീപിന്റെ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഇടതുവശം ഭാഗികമായി തകര്‍ന്നു. ഭാഗ്യത്തിന് ആര്‍ക്കും പരുക്കില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments