HomeWorld NewsEuropeടൂറിൻ കച്ചയുടെ തനിപ്പകർപ്പിന്റെ പ്രദർശനത്തിനായി ബഥേലിൽ വൻ ഒരുക്കങ്ങൾ

ടൂറിൻ കച്ചയുടെ തനിപ്പകർപ്പിന്റെ പ്രദർശനത്തിനായി ബഥേലിൽ വൻ ഒരുക്കങ്ങൾ

ടൂറിൻ കച്ചയുടെ തനിപ്പകർപ്പിന്റെ പ്രദർശനത്തിനായി ബഥേലിൽ വൻ ഒരുക്കങ്ങൾ. രണ്ടാം ശനിയാഴ്ച കൺവെൻഷനായി ആയിരങ്ങൾ നാളെ ബഥേലിലേക്ക് എത്തിച്ചേരും. പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളിനും  വ്രതാനുഷ്ടാനങ്ങളിലൂടെ കടന്നുപോയ എട്ടുനോമ്പിനും ശേഷം കൂടുതൽ ഒരുക്കത്തോടെ നടക്കുന്ന, വിശുദ്ധ മദർ തെരേസയോടു ആദ്യമായി പ്രാർത്ഥിക്കുന്ന ഇത്തവണത്തെ രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ മൃതശരീരം പൊതിഞ്ഞുസംസ്കരിക്കുവാൻ അരിമത്തിയാക്കാരൻ ജോസഫ് ഉപയോഗിച്ചതും, ഇപ്പോൾ ഇറ്റലിയിലെ ടൂറിൻ എന്ന സ്ഥലത്ത് സൂക്ഷിക്കപ്പെട്ടിരിക്കുന്നതിനാൽ ” ടൂറിൻ കച്ച ” എന്നറിയപ്പെടുന്നതുമായ വസ്ത്രത്തിന്റെ തനിപ്പകർപ്പ്  പ്രദർശിപ്പിക്കപ്പെടും. ഈശോയുടെ തിരുശരീരം വ്യക്തമായി പതിഞ്ഞിരിക്കുന്നത് കാണാൻ കഴിയുന്ന ടൂറിൻ കച്ച യുടെ പ്രദർശനം കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് ആത്മനിർവൃതി പകരും.വളരെ അപൂർവ്വമായി മാത്രം പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കപ്പെടുന്ന ടൂറിൻ കച്ചയുടെ തനിപ്പകർപ്പ് നാളെ പ്രദർശിപ്പിക്കപ്പെടുമ്പോൾ യേശുക്രിസ്തുവിന്റെ പീഢാനുഭവങ്ങൾ ചരിത്രത്തെളിവുകളിലൂടെ വിവരിക്കുന്ന ദൌത്യവുമായി  പ്രവർത്തിക്കുന്ന സുവിശേഷ പ്രവർത്തക പാം മൂൺ വിവരണം നൽകാൻ ബഥേലിൽ എത്തിച്ചേരും.

 

 

 
ദേശ ഭാഷാ വ്യത്യാസമില്ലാതെ വിവിധ ജനവിഭാഗങ്ങൾ ഒരുമിക്കുന്ന,  യു കെ യിലെ കത്തോലിക്കാ സഭയുടെ വളർച്ചയിൽ പ്രധാനപങ്കുവഹിക്കുന്നുവെന്ന് പ്രമുഖ ബ്രിട്ടീഷ് മാധ്യമങ്ങൾതന്നെ എടുത്തുപറയുന്ന ,ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലുമായി ശുശ്രൂഷകൾ നല്കപ്പെടുന്ന ,ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യു കെ യുടെ ഇവാൻജലൈസേഷൻ പ്രവർത്തനങ്ങളുടെ പ്രധാന വേദിയാണ് രണ്ടാം ശനിയാഴ്ച കൺവെൻഷൻ. കുട്ടികൾക്ക് പ്രത്യേകം ക്ലാസുകളും ടീനേജുകാർക്കും യുവജനങ്ങൾക്കുമായി പ്രത്യേക കൺവെൻഷൻതന്നെയും നടക്കുന്നു.

 

 

 
ജീവിതനവീകരണവും രോഗശാന്തിയും അസാദ്ധ്യങ്ങൾ സാദ്ധ്യമാകുന്ന അത്ഭുതങ്ങളും ഈ ശുശ്രൂഷകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതിന്  ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു. പ്രമുഖ സുവിശേഷപ്രവർത്തകനും വചന പ്രഘോഷകനുമായ ഫാ.പാറ്റ് കോളിൻസ്, യൂറോപ്പിലും ഇന്ത്യയിലുമടക്കം സന്യാസാശ്രമങ്ങൾ സ്ഥാപിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ഇവാൻജലൈസേഷൻ പ്രവർത്തക സിസ്റ്റർ റെജീന കോളിൻ എന്നിവരും ഇത്തവണത്തെ കൺവെൻഷനിൽ പങ്കെടുക്കും.

 

 

 
രാവിലെ 8 ന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടിക്കൊണ്ട് നടത്തപ്പെടുന്ന മരിയൻ റാലിയോടെ കൺവെൻഷൻ ആരംഭിക്കും. വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. ടൂറിൻ കച്ചയുടെ വരവോടെ ഏറെ പ്രാധാന്യമർഹിക്കുന്ന ഇത്തവണത്തെ കൺവെൻഷനിലേക്ക് നിങ്ങളേവരേയും ക്ഷണിക്കുന്നു.

 

 
കൂടുതൽ വിവരങ്ങൾക്ക്;
ഷാജി . 07878149670
അനീഷ്. 07760254700
വിവിധ സ്ഥലങ്ങളിൽ നിന്നും കൺവെൻഷൻ സെന്ററിലേക്കുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും സംബന്ധമായ പൊതുവിവരങ്ങൾക്ക്;
ടോമി .07737935424.
അഡ്രസ്സ്.
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B70 7 JW.

കുട്ടികൾ ഉണ്ടാകുമോ എന്ന് മുൻകൂട്ടി അറിയാൻ നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കിയാൽ മതി !

കുടിയേറ്റ നിയമങ്ങളിൽ കടുത്ത നിയന്ത്രണവുമായി ബ്രിട്ടൻ; പഠനശേഷം ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതാകുന്നു; വിദ്യാർഥികൾ കടുത്ത ആശങ്കയിൽ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments