HomeHealth Newsകുട്ടികൾ ഉണ്ടാകുമോ എന്ന് മുൻകൂട്ടി അറിയാൻ നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കിയാൽ മതി...

കുട്ടികൾ ഉണ്ടാകുമോ എന്ന് മുൻകൂട്ടി അറിയാൻ നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കിയാൽ മതി !

പലപ്പോഴും പല കുടുംബങ്ങളിലും വന്ധ്യത വില്ലനായി വരാറുണ്ട്. എന്നാൽ, തിരിച്ചറിയപ്പെടുമ്പോഴേയ്ക്കും പരിഹരിക്കേണ്ട സമയവും കഴിയും. ചില ലക്ഷണങ്ങളിലൂടെ വന്ധ്യത ഉണ്ടാകുമോ ഇല്ലയോ എന്നു മുന്‍കൂട്ടി അറിയാന്‍ കഴിയും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കാണും ഇത്തരം ലക്ഷണങ്ങള്‍. ഇവ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ ഒരു പരിധിവരെ ഇതില്‍ നിന്ന് രക്ഷനേടാം. ആ ലക്ഷണങ്ങൾ അറിയാം:

മുഖക്കുരു സാധരണമാണ്. എങ്കിലും 20 വയസിനു ശേഷം അമിതമായ മുഖക്കുരു ഉണ്ടാകുന്നത് സ്ത്രീകളും ശ്രദ്ധിക്കണം.

സ്ത്രീകളുടെ ആര്‍ത്തവ സമയത്തെ അമിതരക്തശ്രാവവും ശക്തമായ വേദനയും വന്ധ്യതയുടെ ആദ്യ ലക്ഷണങ്ങളായി പരിഗണിക്കുന്നു. ഇത്തരലക്ഷണങ്ങള്‍ ഉള്ളവര്‍ വളരെ ഗൗരവത്തോടെ ഇതിനെ സമീപിക്കുക.

പുരുഷന്മാരില്‍ ഉദ്ദാരണപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ വൈദ്യസഹായം തേടുക.
മാസങ്ങളോളം സ്ത്രീകളില്‍ ആര്‍ത്തവം ഇല്ലാതിരിക്കുന്നതും ശ്രദ്ധിക്കേണ്ട കാര്യ തന്നെയാണ്.

ക്രമമല്ലാത്ത ആര്‍ത്തവും വന്ധ്യതയുടെ പ്രധാനലക്ഷണങ്ങളില്‍ ഒന്നാണ്. 28 ദിവസമാണ് സാധരണഗതിയില്‍ ആര്‍ത്തവം. എന്നാല്‍ പതിവായി 28 ദിവസത്തിന് മുമ്പ് എത്തുകയോ 31 ദിവസത്തില്‍ കൂടുകയോ ചെയ്താല്‍ വൈദ്യസഹായം തേടണം.

ആറ് മാസം ശ്രമിച്ചിട്ടും കുഞ്ഞുങ്ങള്‍ ഉണ്ടായില്ലെങ്കില്‍ വൈദ്യസഹായം തേടുക. ഇത് വന്ധ്യതയുടെ സാധ്യത കുറയ്ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments