ഹൃദയാഘാതമെന്നു തിരിച്ചറിഞ്ഞാൽ ആദ്യം ചെയ്യേണ്ട കാര്യം എന്തെന്നെറിയാമോ ? ഇതാ

162

ഹൃദ്രോഗം തടയാൻ ഏറ്റവും നല്ലൊരു മാർ​ഗമാണ് വ്യായാമം. നടക്കുമ്പോള്‍ വേദന, ജോലികള്‍ ചെയ്യുമ്പോള്‍ നെഞ്ചത്ത്‌ അസ്വസ്ഥകള്‍ എന്നിവയെല്ലാം ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളാണ്. നെഞ്ചുവേദന വന്നാൽ എഴുന്നേറ്റ് നിൽക്കുകയോ നടക്കുകയോ ചെയ്യരുത്. കിടക്കണം. ഹൃദയത്തിന് പരമാവധി വിശ്രമം കൊടുക്കണം. സ്വയം ഡ്രൈവ് ചെയ്ത് ആശുപത്രിയിൽ പോകരുത്. ഇതിന് മറ്റുള്ളവരുടെ സഹായം തേടുക.

കൊറോണറി കെയർ സൗകര്യം ഉള്ള ആംബുലൻസ് വരുത്തി പോകുന്നതാണ് ഏറ്റവും സുരക്ഷിതം. ഹൃദ്രോഗമുണ്ടെന്ന് സംശയം തോന്നിയാൽ ടെസ്റ്റുകൾ നടത്തുക. അമിതവണ്ണം, ബ്ലഡ് പ്രഷർ, ഷുഗർ ഇവ നിയന്ത്രിക്കുക, പതിവായി ലഘുവായ വ്യായാമം ചെയ്യുക (നടത്തം), ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കുക ഇവയാണ് രോഗികൾ പാലിക്കേണ്ട കാര്യങ്ങൾ, രക്തക്കുഴലിൽ ബ്ലോക്ക് ഉണ്ടാകാതിരിക്കാനുള്ള മരുന്നുകൾ നിർദേശിക്കാറുണ്ട്. ഇവ മുടക്കരുത്. ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ കൊളസ്ട്രോൾ) കൂടാതെയാണ് നോക്കേണ്ടത്.