HomeAround KeralaPalakkadചെക്ക് പോസ്റ്റിൽ രണ്ടു ദിവസം കൊണ്ട് സർക്കാരിന് കിട്ടിയത് മുക്കാൽ ലക്ഷം; ഉദ്യോഗസ്ഥർ പിരിച്ചത് മൂന്നുലക്ഷം...

ചെക്ക് പോസ്റ്റിൽ രണ്ടു ദിവസം കൊണ്ട് സർക്കാരിന് കിട്ടിയത് മുക്കാൽ ലക്ഷം; ഉദ്യോഗസ്ഥർ പിരിച്ചത് മൂന്നുലക്ഷം !

രണ്ടു ദിവസം കൊണ്ട് വേലന്താവളം വാണിജ്യനികുതി ചെക്‌പോസ്റ്റില്‍ സര്‍ക്കാരിലേക്കു കിട്ടിയത് 76,100 രൂപ. എന്നാൽ, ഉദ്യോഗസ്ഥരുടെ പോക്കറ്റിലേക്കുള്ള വീണതോ 3,00,600 രൂപ !. ഇന്നലെ നടന്ന മിന്നല്‍ പരിശോധനയിലാണ് ഉദ്യോഗസ്ഥരുടെ ഈ തീവെട്ടിക്കൊള്ള തെളിഞ്ഞത്. ചെക്‌പോസ്റ്റ് വഴി കടന്നു പോകുന്ന വാഹനങ്ങളില്‍നിന്നും വ്യാപകമായി പണപ്പിരിവ് നടക്കുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനാ സമയത്ത് ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കമേഴ്‌സ്യല്‍ ടാക്‌സ് ഇന്‍സ്‌പെക്ടര്‍മാരായ ഇ. പ്രഭാകരന്‍, എം.എന്‍. നിസാം, ക്ളാര്‍ക്ക് ടി.എം. മൊയ്തീന്‍, ഓഫീസ് അറ്റന്റര്‍ ബി. മോഹനന്‍ എന്നിവര്‍ക്കെതിരേ നടപടിക്ക് ശിപാര്‍ശ ചെയ്യുമെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു.

 

 

ഓണക്കാലമായതോടെ പാര്‍സല്‍ വാഹനങ്ങള്‍ വാളയാര്‍ വഴി വരുമ്പോള്‍ രണ്ടുദിവസത്തോളം കാത്തുകിടക്കേണ്ടി വരുന്നതായി പറയുന്നു. 290 രൂപ ടോളും നല്‍കണം. വേലന്താവളം വഴിയാകുമ്പോള്‍ പരിശോധന ഒഴിവാകും. പെട്ടെന്ന് അതിര്‍ത്തി കടക്കാനും കഴിയും. അതിനാൽ കൂടുതല്‍ ചരക്കു ലോറികളും പാര്‍സല്‍ വാഹനങ്ങളും വേലന്താവളം വഴിയാണ് അതിര്‍ത്തി കടക്കുന്നത്. ദിവസേന 100-120 പാര്‍സല്‍ വാഹനങ്ങള്‍ ഇതുവഴി വരുന്നു. ഒരു വണ്ടിക്ക് ആയിരംരൂപ തോതിലാണ് പരിശോധന കൂടാതെ അതിര്‍ത്തി കടക്കാന്‍ പിരിച്ചെടുക്കുന്നത്.

 

 

 

ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചെക്‌പോസ്റ്റിനു സമീപം വിവിധ ഭാഗങ്ങളിലായി നിലയുറപ്പിച്ചിരുന്നു. ഒമ്പതുമണിയോടെ ചെക്‌പോസ്റ്റിലേക്ക് കയറി മിന്നല്‍ പരിശോധന നടത്തി. മൂന്നുമണിവരെ നീണ്ട പരിശോധനയിലാണ് കണക്കില്‍പ്പെടാത്ത 3,00,600 രൂപ കണ്ടെടുത്തത്. പാര്‍സല്‍ പാസിങ് ഏജന്റുമാരാണ് ഉദ്യോഗസ്ഥര്‍ക്കു വേണ്ടി പണപ്പിരിവ് നടത്തിവന്നത്. മറ്റ് വാഹനങ്ങളി നിന്നും 50 രൂപ മുതല്‍ 500 രൂപവരെയാണ് പിരിച്ചിരുന്നത്. ചെക്‌പോസ്റ്റിലെ കൗണ്ടറിലും മുറികളിലുമായി ഉപയോഗശൂന്യമായി കിടന്നിരുന്ന കെട്ടുകള്‍ക്കിടയില്‍ കടലാസില്‍ പൊതിഞ്ഞ നിലയിലാണ് പണം സൂക്ഷിച്ചിരുന്നത്.

കുട്ടികൾ ഉണ്ടാകുമോ എന്ന് മുൻകൂട്ടി അറിയാൻ നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കിയാൽ മതി !

കുടിയേറ്റ നിയമങ്ങളിൽ കടുത്ത നിയന്ത്രണവുമായി ബ്രിട്ടൻ; പഠനശേഷം ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതാകുന്നു; വിദ്യാർഥികൾ കടുത്ത ആശങ്കയിൽ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments