HomeNewsLatest Newsഹജ്ജ് ചടങ്ങുകള്‍ക്ക് നാളെ തുടക്കം; മക്കയിലത്തെിയ ഹാജിമാരുടെ എണ്ണം 14 ലക്ഷം കവിഞ്ഞു

ഹജ്ജ് ചടങ്ങുകള്‍ക്ക് നാളെ തുടക്കം; മക്കയിലത്തെിയ ഹാജിമാരുടെ എണ്ണം 14 ലക്ഷം കവിഞ്ഞു

വിശുദ്ധ ഹജ്ജിനായി കാത്തിരിക്കുന്നവരുടെ പവിത്ര ദിനങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാവുന്നു. മക്കയുടെ എല്ലാ വഴികളും മിനാ എന്ന കൂടാരങ്ങളുടെ നഗരിയിലേക്ക് തീർത്ഥാടകരുടെ ഒഴുക്ക് വെള്ളിയാഴ്ച തുടങ്ങും. ഇനിയുള്ള അഞ്ചു വിശിഷ്ട നാളുകള്‍ തീര്‍ഥാടകരുടെ ശ്വാസനിശ്വാസങ്ങള്‍ മിനായിലെ കൊച്ചു തമ്പുകള്‍ക്ക് ചുറ്റുമായിരിക്കും. അറഫാസംഗമത്തിന് ശേഷം മുസ്ദലിഫയില്‍ രാത്രി തങ്ങുന്ന ഹാജിമാര്‍ ബാക്കി ദിനങ്ങളില്‍ മിനായിലാണ് രാപ്പാര്‍ക്കുക. അറഫ സംഗമത്തോടെ തുടങ്ങുന്ന ഹജ്ജ് അനുഷ്ഠാനങ്ങള്‍ക്ക് മനസ്സും ശരീരവും പാകപ്പെടുത്തുന്ന ദിനം (യൗമുത്തര്‍വിയ) ദുല്‍ഹജ്ജ് എട്ട് ആയ ശനിയാഴ്ചയാണ്. ഞായറാഴ്ചയാണ് ലക്ഷങ്ങള്‍ സമ്മേളിക്കുന്ന അറഫാസംഗമം.വ്യാഴാഴ്ച രാത്രി വരെ മക്കയിലത്തെിയ ഹാജിമാരുടെ എണ്ണം 14 ലക്ഷം കവിഞ്ഞു. ഹാജിമാരുടെ വരവ് വെള്ളിയാഴ്ചകൂടി തുടരും. ആഭ്യന്തര തീര്‍ഥാടകര്‍ ശനിയാഴ്ചയോടെ മിനായിലത്തെും.

 

 

 

അറഫയില്‍ കടുത്ത ചൂടില്‍ നടക്കുന്ന സംഗമത്തില്‍ ആശ്വാസമായി 120000 ചതുരശ്ര മീറ്ററില്‍ 18000 കൂടാരങ്ങള്‍ വേറെയുമുണ്ട്. മിനായിലെ തമ്പുകളെല്ലാം അറ്റകുറ്റപ്പണികള്‍ നടത്തി താമസയോഗ്യമാക്കി. 10000ലധികം പുതിയ എയര്‍കണ്ടീഷനിങ് യൂനിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂളറുകള്‍ മാറ്റി പുതിയത് പിടിപ്പിച്ചു. നടവഴികളില്‍ വെള്ളം തളിക്കുന്ന ഫാനുകളുമുണ്ട്. ഉദ്യോഗസ്ഥ സംഘം മിനാ സന്ദര്‍ശിച്ച് അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി.

കുട്ടികൾ ഉണ്ടാകുമോ എന്ന് മുൻകൂട്ടി അറിയാൻ നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കിയാൽ മതി !

കുടിയേറ്റ നിയമങ്ങളിൽ കടുത്ത നിയന്ത്രണവുമായി ബ്രിട്ടൻ; പഠനശേഷം ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതാകുന്നു; വിദ്യാർഥികൾ കടുത്ത ആശങ്കയിൽ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments