HomeNewsLatest Newsകാവേരി തര്‍ക്കത്തിൽ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച്‌ കര്‍ണാടകയില്‍ ഇന്ന് ബന്ദ്; നാട്ടിലേക്ക് മടങ്ങാനാവാതെ മലയാളികൾ

കാവേരി തര്‍ക്കത്തിൽ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച്‌ കര്‍ണാടകയില്‍ ഇന്ന് ബന്ദ്; നാട്ടിലേക്ക് മടങ്ങാനാവാതെ മലയാളികൾ

ബംഗലുരു: കാവേരിയില്‍ നിന്നും തമിഴ്നാടിന് വെള്ളം കൊടുക്കണമന്നുള്ള സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച്‌ കര്‍ണാടകയില്‍ ഇന്ന് കര്‍ഷക ബന്ദ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം വരുന്ന സംഘടനകളാണ് ബന്ദിന് പിന്തുണയുമായി രംഗത്തുള്ളത്. അതുകൊണ്ട് തന്നെ കര്‍ണാടക ഏറെക്കുറെ നിശ്ചലമായ അവസ്ഥയിലുമാണ്. ബന്ദിനെ നേരിടാനും സുരക്ഷ ഒരുക്കാനുമായി കേരളത്തിലെയും തമിഴ്നാട്ടിലെയും ഉള്‍പ്പെടെ അനേകം പോലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്. ബംഗലുരു, മൈസുരു, മാണ്ഡ്യ എന്നിവിടങ്ങളിലായി ക്രമസമാധാന പാലനത്തിനായി 25,000 പോലീസുകാരെയാണ് സുരക്ഷയ്ക്ക് വിനിയോഗിച്ചിട്ടുള്ളത്.

 

 

 

ഓണം സീസണില്‍ ഇന്നും നാളെയുമായി നാട്ടിലേക്കു പോകാന്‍ തയ്യാറെടുത്തിട്ടുള്ള അനേക മലയാളികൾക്ക് ബന്ദ് തിരിച്ചടിയായി. കേരളത്തിലേക്കും തിരിച്ചുമുള്ള അനേകം കേരള, കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍ പകല്‍ സര്‍വീസ് നടത്തുന്നില്ല. ഓട്ടോ, ടാക്സി, ലോറി െ്രെഡവര്‍മാരും ബന്ദിന് പിന്തുണ പ്രഖ്യാപിച്ച്‌ ജോലി ചെയ്യുന്നില്ല. എയര്‍പോര്‍ട്ട് ടാക്സികളും സര്‍വീസ് നടത്താന്‍ തയ്യാറായിട്ടില്ല. മിക്ക സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. സ്കൂളുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.

കുട്ടികൾ ഉണ്ടാകുമോ എന്ന് മുൻകൂട്ടി അറിയാൻ നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കിയാൽ മതി !

കുടിയേറ്റ നിയമങ്ങളിൽ കടുത്ത നിയന്ത്രണവുമായി ബ്രിട്ടൻ; പഠനശേഷം ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതാകുന്നു; വിദ്യാർഥികൾ കടുത്ത ആശങ്കയിൽ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments