HomeWorld NewsEuropeമെല്‍ബണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പിന്‍തുടര്‍ന്നു ആക്രമിക്കാന്‍ ശ്രമം; പ്രതി ഇന്ത്യക്കാരനെന്നു സംശയം

മെല്‍ബണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പിന്‍തുടര്‍ന്നു ആക്രമിക്കാന്‍ ശ്രമം; പ്രതി ഇന്ത്യക്കാരനെന്നു സംശയം

മെല്‍ബണ്‍ : മെല്‍ബണില്‍ ട്രാമില്‍ കയറിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പിന്‍തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനു വേണ്ടിയുള്ള അന്വേഷണം പോലീസ് വ്യാപിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം Maribyrnong ല്‍ നിന്നും റൂട്ട് 82 ട്രാമില്‍ കയറിയ 12 വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ Edgewater Boulevard മുതലാണ് അജ്ഞാതനായ വ്യക്തി പിന്‍തുടര്‍ന്നത്.
പെണ്‍കുട്ടി ഗോര്‍ഡ്ന്‍ സ്ട്രീറ്റിലെത്തിയപ്പോല്‍ ഇയാള്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയും അവിടെ നിന്നും ബലമായി പിടിച്ചുകൊണ്ടു പോകാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ പെട്ടെന്നു തന്നെ അക്രമിയില്‍ നിന്നും കുതറിമാറി രക്ഷപ്പെട്ട പെണ്‍കുട്ടി ഓടി തന്റെ വീട്ടിലെത്തി. അക്രമി പെണ്‍കുട്ടിയുടെ പുറകെ ഓടിയെത്തിയെങ്കിലും വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ കയറി വാതില്‍ പൂട്ടിയതുകാരണം അക്രമിക്ക് ഉള്ളില്‍ കടക്കാന്‍ സാധിച്ചില്ല. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയം ആയിരുന്നിട്ടുപോലും പെണ്‍കുട്ടി സമചിത്തത കൈവിടാതെ പ്രവര്‍ത്തിച്ചതാണ് അക്രമിയില്‍ നിന്നും രക്ഷപ്പെടാന്‍ പെണ്‍കുട്ടിയെ സഹായിച്ചത്.
വീടിനുള്ളില്‍ പെണ്‍കുട്ടി കയറിയശേഷവും വാതിലിനു മുന്നില്‍ ഇയാള്‍ ഏറെ നേരം കാത്തുനില്ക്കുകയും വാതിലില്‍ ശക്തമായി ഇടിക്കുകയും ചെയ്തു. ട്രാമില്‍ സിസി ക്യാമറയില്ലാത്തതിനാല്‍ അക്രമിയുടെ രൂപം വ്യക്തമല്ല. പെണ്‍കുട്ടിയുടെയും രക്ഷിതാക്കളുടേയും പരാതി പ്രകാരം പോലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പെണ്‍കുട്ടി നല്കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ ഒരു ഇന്ത്യക്കാരനാണോ എന്ന് പോലീസ് സംശയിക്കുന്നു.
പെണ്‍കുട്ടിയെ ആക്രമിക്കാന്‍ പിന്‍തുടരുന്ന സമയത്ത് ഇയാള്‍ ജോലിസ്ഥലങ്ങളില്‍ ഉപയോഗിക്കുന്ന വേഷമാണ് ധരിച്ചിരുന്നത്. 36 നും 42 നും ഇടയില്‍ പ്രായം തോന്നിക്കുന്ന ഇയാള്‍ക്ക് ഏകദേശം 182 സെന്റീമീറ്റര്‍ ഉയരമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ക്രൈം സ്‌റ്റോപ്പേഴ്‌സില്‍ വിവരം അറിയിക്കണമെന്ന് പോലീസ് വ്യക്തമാക്കി. Ph : 1800 333 000.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments