HomeWorld NewsEuropeഓസ്ട്രേലിയ യിൽ സ്വവര്‍വ വിവാഹ നിയമം ജനഹിതം അറിഞ്ഞ ശേഷം മാത്രം; പ്രധാനമന്ത്രി ടേണ്‍ബുള്‍

ഓസ്ട്രേലിയ യിൽ സ്വവര്‍വ വിവാഹ നിയമം ജനഹിതം അറിഞ്ഞ ശേഷം മാത്രം; പ്രധാനമന്ത്രി ടേണ്‍ബുള്‍

സിഡ്‌നി: സ്വവര്‍ഗ വിവാഹം നിയമപരമാക്കുന്നത് ജനഹിത പരിശോധനയിലൂടെ ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷം മാത്രമേ ഉണ്ടാകൂ എന്ന് പ്രധാനമന്ത്രിയുടെ അസിസ്റ്റന്റ് മന്ത്രി അലന്‍ ടഡ്ജ് വ്യക്തമാക്കി. ജനഹിതം അറിഞ്ഞ ശേഷം നിയമം പാര്‍ലമെന്റ് പരിഗണിക്കും.

ജനഹിതം അനുകൂലമാണെങ്കില്‍ എതിര്‍ക്കില്ലെന്ന് ലിബറല്‍ എംപി ക്രിസ്റ്റഫര്‍ പൈന്‍ പറഞ്ഞു. അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുന്‍പ് നിയമം കൊണ്ടുവരില്ല.

ജനഹിത പരിശോധന നടത്താനുള്ള മന്ത്രിസഭാ തീരുമാനത്തിന് മാറ്റമില്ലെന്ന് പ്രധാനമന്ത്രി ടേണ്‍ബുള്‍ പാര്‍ലമെന്റിനെ അറിയിച്ചു. സ്വവര്‍ഗ വിവാഹം നിയമപരമാക്കില്ലെന്ന സഖ്യകക്ഷികളുടെ 2013 ലെ തിരഞ്ഞെടുപ്പ് വാഗ്ദാനമനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് മുന്‍ അബട്ട് സര്‍ക്കാര്‍ മന്ത്രി എറിക് അബെറ്റ്‌സ് അഭിപ്രായപ്പെട്ടു. ജനഹിത പരിശോധന ഫലം അനുകൂലമായാലും സ്വവര്‍ഗ നിയമം പാസാക്കരുത്. പ്രതിനിധി സഭയില്‍ ജനങ്ങളുടെ ഇഷ്ടം നിറവേറ്റുന്നതിനു വേണ്ടിയല്ല സര്‍ക്കാരും പാര്‍ലമെന്റും പ്രവര്‍ത്തിക്കേണ്ടതെന്നും അഭിപ്രായമുയര്‍ന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments