HomeWorld NewsGulfഈ വർഷം അവസാനത്തോടെ പാസ്പോർട്ട് രഹിത യാത്ര സാധ്യമാക്കാനൊരുങ്ങി ദുബായ്; ഇ-ഗേറ്റുകള്‍ക്ക് പകരം സ്മാര്‍ട്ട് ഗേറ്റുകള്‍

ഈ വർഷം അവസാനത്തോടെ പാസ്പോർട്ട് രഹിത യാത്ര സാധ്യമാക്കാനൊരുങ്ങി ദുബായ്; ഇ-ഗേറ്റുകള്‍ക്ക് പകരം സ്മാര്‍ട്ട് ഗേറ്റുകള്‍

ഈ വര്‍ഷാവസാനത്തോടെ ദുബൈ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മൂന്നില്‍ യാത്രക്കാര്‍ക്ക് പാസ്പോര്‍ട്ട് രഹിത യാത്ര ആസ്വദിക്കാന്‍ കഴിയുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്‌എ) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു.
ഇന്നലെ തുറമുഖങ്ങളുടെ ഭാവി നയങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള ആഗോള സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദീനത്ത് ജുമൈറയില്‍ നടന്ന സമ്മേളനം എമിറേറ്റ്സ് എയര്‍ലൈന്‍ ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു.

നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ യാത്രക്കാര്‍ക്ക് അവരുടെ സ്വന്തം ഐഡന്റിറ്റി (മുഖവും വിരലടയാളവും) മുഖേന യാത്രക്ക് സൗകര്യമൊരുക്കുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈനിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആദില്‍ അഹമ്മദ് അല്‍ റിദയും പറഞ്ഞു. സുഗമവും തടസ്സമില്ലാത്തതുമായ യാത്രയ്ക്കായി ഇ-ഗേറ്റുകള്‍ക്ക് പകരം സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിക്കും. യാത്രക്കാര്‍ക്ക് പൂര്‍ണമായും സ്പര്‍ശനരഹിത യാത്ര സുഗമമാക്കുന്നതിന് ഏറ്റവും പുതിയ ബയോമെട്രിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

എന്നിരുന്നാലും, യാത്രക്കാരുടെ ഒഴുക്ക് വേഗത്തിലാക്കാന്‍ ഡാറ്റ പങ്കിടേണ്ടതുണ്ട്. ഗവണ്‍മെന്റുകള്‍ ഡാറ്റ കൈമാറ്റം ചെയ്യുകയാണെങ്കില്‍, അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് മാറാന്‍ അവരുടെ സ്വന്തം ബയോമെട്രിക്സ് ഉപയോഗിക്കാം. ഓരോ ടച്ച്‌ പോയിന്റിലും യാത്രക്കാരന്‍ തന്നെ ഐഡന്റിറ്റിയായി മാറും. വിവരങ്ങള്‍ ശേഖരിക്കുന്നതിലും പ്രക്രിയകള്‍ മെച്ചപ്പെടുത്തുന്നതിന് ഡാറ്റ ഉപയോഗിക്കുന്നതിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments