HomeUncategorizedആ സമയത്ത് അച്ഛൻ ആകെ നിരാശനായി, മദ്യത്തിനടിമയായി: വെളിപ്പെടുത്തലുമായി ഹരിശ്രീ അശോകന്റെ മകൻ !

ആ സമയത്ത് അച്ഛൻ ആകെ നിരാശനായി, മദ്യത്തിനടിമയായി: വെളിപ്പെടുത്തലുമായി ഹരിശ്രീ അശോകന്റെ മകൻ !

പ്രേക്ഷകരുടെ പ്രിയതാരമാണ് അര്‍ജുൻ അശോകൻ. ഇപ്പോള്‍ തന്റെ കരിയര്‍ന്റെ തുടക്കത്തെക്കുറിച്ച് അര്‍ജുൻ അശോകൻ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങൾ ചർച്ചയാകുകയാണ്. ധന്യ വര്‍മ്മ ഷോയില്‍ സംസാരിക്കുകയായിരുന്നു അര്‍ജുൻ. സിനിമയുടെ ഭാഗമാകണം എന്നത് മാത്രമായിരുന്നു തന്റെ സ്വപ്നമെന്നും ഒരുപാട് സ്ട്രഗിള്‍ ചെയ്തിട്ടുണ്ടെന്നും അര്‍ജുൻ പറയുന്നു.

‘ആദ്യത്തെ രണ്ടുപടങ്ങളും പൊട്ടിപോയിരുന്നു. അച്ഛന് ആ സമയം പടങ്ങള്‍ കുറവായിരുന്നു. സാമ്ബത്തികമായി ഒരുപാട് തകര്‍ന്നു പോയിരുന്ന സമയം ഉണ്ട്. വീടിന്റെ പാലു കാച്ചലിന് മുൻപേ തന്നെ പണിതിട്ട് വീട് വില്‍ക്കേണ്ട അവസ്ഥ വരെ ഉണ്ടായി. ആ സമയത്ത് അച്ഛൻ ആകെ ഫ്രസ്ട്രേറ്റഡ് ആയി അല്‍ക്കഹോളിക് ആയി. പക്ഷേ പുള്ളി അതെല്ലാം നിര്‍ത്തിയിട്ട് എല്ലാത്തില്‍ നിന്നും ബ്രേക്ക് എടുത്തു. ആ സമയത്ത് നമ്മള്‍ ഫൈനാൻഷ്യലി ഇത്രയും ഡൗണ്‍ ആണെന്ന് അമ്മയും ചേച്ചിയും അറിയിച്ചിട്ടില്ല. എന്തുകൊണ്ടാണ് അവര്‍ അറിയിക്കാഞ്ഞത് എന്ന് എനിക്ക് അറിയില്ല. ആ സമയത്തൊക്കെ നമ്മള്‍ റിബല്‍ മോഡ് ആണ്, വീട്ടില്‍ പറയുന്നതൊക്കെ അനുസരിക്കാതെ നടക്കുന്ന പയ്യൻ. ആദ്യത്തെ വീട് വിറ്റശേഷമാണ് പിന്നീട് ഒരു വീട് വച്ചതും, ചേച്ചിയുടെ വിവാഹം നടത്തിയതും എല്ലാം. ആ സമയത്താണ് ഞാൻ രണ്ടാമത്തെ പടം ചെയ്യുന്നത്. അർജുൻ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments