വൈറ്റമിനുമകളുടേയും ധാതുക്കളുടേയും നാരുകളുടെയും കലവറയാണ് പപ്പായ. വൈറ്റമിന്‍ സിയും എയും ബിയും പപ്പായയില്‍ ധാരാളമടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് പപ്പായ.
എന്നാല്‍ പപ്പായ എല്ലാര്‍ക്കും എപ്പോഴും കഴിക്കാന്‍ പാടില്ല.
പപ്പായ വിഷകരമായി പ്രവര്‍ത്തിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ നോക്കാം.
1. പപ്പായുടെ കുരുക്കളും വേരും ഗര്‍ഭച്ഛിദ്രത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. പ്രത്യേകിച്ച് പഴുക്കാത്ത പപ്പായ ഗര്‍ഭാശയപരമായ അസ്വസ്ഥതകളുണ്ടാക്കും.
2. ഗര്‍ഭിണികള്‍ പപ്പായ കഴിക്കരുത്. പപ്പായയുടെ ഇലയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന ഘടകം കുഞ്ഞുങ്ങള്‍ക്ക് വളരെ ദോഷകരമാണ്. ഇതു ജനനവൈകല്യങ്ങള്‍ക്കു വരെ കാരണമാകും. അതിനാല്‍ സ്ത്രീകള്‍ പ്രസവത്തിനു മുന്‍പും പ്രസവശേഷം കുറച്ചുകാലത്തേക്കും പപ്പായ കഴിക്കാതിരിക്കുക.
3. പപ്പായയുടെ കുരു പുരുഷന്‍റെ പ്രത്യുല്‍പ്പാദനശേഷിയെ ബാധിക്കും. കൂടാതെ ബീജാണുക്കളുടെ അളവ് കുറയ്ക്കുകയും ചെയ്യും.
4. പപ്പായ കഴിച്ചാല്‍ ബിപി താഴാനുള്ള സാധ്യതയുമുണ്ട്. രക്തസമ്മര്‍ദത്തിന് മരുന്ന് കഴിക്കുന്നവര്‍ ശ്രദ്ധിക്കുക.
കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്