വിദ്യാര്‍ഥിനികള്‍ക്ക് അശ്ലീല സന്ദേശം; 25 വർഷം പഠിപ്പിച്ച കോളേജിൽ നിന്നും വിദ്യാർത്ഥികൾ അധ്യാപകന് കൊടുത്തത് കിടിലൻ പണി

21

വിദ്യാര്‍ഥികളുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശം അയച്ച പ്രൊഫസര്‍ക്കെതിരെ ജാമിയ മിലിയ ഇസ്ലാമിയ കോളേജില്‍ വ്യാപക പ്രതിഷേധം. അപ്ലൈഡ് ആര്‍ട്സ് വകുപ്പ് മോധാവി ഹാഫിസ് അഹമ്മദിനെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഹാഫിസ് ക്ലാസ്സില്‍ അശ്ലീല ചുവയോടെ സംസാരിക്കുകയും വിദ്യാര്‍ഥികള്‍ക്ക് അശ്ലീല സന്ദേശം അയച്ചെന്നും ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ ക്യാമ്ബസില്‍ സമരം സംഘടിപ്പിച്ചത്.

ഒമ്ബത് ദിവസം നീണ്ടു നിന്ന സമരം വെള്ളിയാഴ്ച അക്രമാസക്തമായി. സമരം ചെയ്തുവരികയായിരുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ മറ്റൊരു കൂട്ടം വിദ്യാര്‍ഥികള്‍ അക്രമണം അഴിച്ചുവിടുകയായിരുന്നു. ഹാഫിസ് അഹമ്മദിന്റെ അനുകൂലിക്കുന്ന വിദ്യാര്‍ഥികളാണ് അക്രമണത്തിന് പിന്നില്ലെന്ന് സമരം ചെയ്തവര്‍ ആരോപിക്കുന്നു. 150ഓളം വിദ്യാര്‍ഥികളാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

അക്രമണത്തില്‍ സാരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍‌ പ്രവേശിപ്പിച്ചു. അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അഹമ്മദ് നിഷേധിച്ചു. 25 വര്‍ഷമായി ഈ സര്‍വകലാശാലയില്‍ പ്രൊഫസറായി ജോലി ചെയ്യുകയാണ്. തന്റെ മേല്‍ ഇതിനുമുമ്ബ് ഇത്തരത്തിലുള്ളൊരു ആരോപണം ഉയര്‍ന്നിട്ടില്ല. വിദ്യാര്‍ഥികള്‍ക്ക് അത്തരത്തിലുള്ള പരാതികള്‍ ഉണ്ടെങ്കില്‍ മോലധികാരികള്‍ക്ക് പരാതി നല്‍കട്ടെയെന്നും അഹമ്മദ് പറഞ്ഞു.