മോ​ദി​യെ കു​ത്തി നാ​യി​ഡു: മോഡി ആ​ന്ധ്രാ പ്ര​ദേ​ശി​ന്‍റെ കാ​ര്യ​ത്തി​ല്‍ രാ​ജ്യ​ധ​ര്‍​മം പാലിക്കുന്നില്ല

11

ആ​ന്ധ്രാ പ്ര​ദേ​ശി​നു പ്ര​ത്യേ​ക സം​സ്ഥാ​ന പ​ദ​വി ആ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച്‌ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു. ഗു​ജ​റാ​ത്ത് ക​ലാ​പ കാ​ല​ത്ത് രാ​ജ്യ​ധ​ര്‍​മം ന​ട​ന്നി​ല്ലെ​ന്ന് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി അ​ട​ല്‍ ബി​ഹാ​രി വാ​ജ്പേ​യി പ​റ​ഞ്ഞ​തു​പോ​ലെ, ഇ​പ്പോ​ള്‍ ആ​ന്ധ്രാ പ്ര​ദേ​ശി​ന്‍റെ കാ​ര്യ​ത്തി​ല്‍ രാ​ജ്യ​ധ​ര്‍​മം ന​ട​ക്കു​ന്നി​ല്ലെ​ന്ന് നാ​യി​ഡു കു​റ്റ​പ്പെ​ടു​ത്തി.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ത​യാ​റാ​ക​ണം. ഗു​ജ​റാ​ത്ത് ക​ലാ​പ കാ​ല​ത്ത് രാ​ജ്യ​ധ​ര്‍​മം പാ​ലി​ച്ചി​ല്ലെ​ന്ന് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി അ​ട​ല്‍ ബി​ഹാ​രി വാ​ജ്പേ​യി പ​റ​ഞ്ഞു. ഇ​പ്പോ​ള്‍ ആ​ന്ധ്രാ പ്ര​ദേ​ശി​ന്‍റെ കാ​ര്യ​ത്തി​ല്‍ രാ​ജ്യ​ധ​ര്‍​മം പി​ന്തു​ട​രു​ന്നി​ല്ല- നാ​യി​ഡു പ​റ​ഞ്ഞു. ഗു​ജ​റാ​ത്ത് ക​ലാ​പ​കാ​ല​ത്ത് അ​ന്ന് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ പ​രോ​ക്ഷ വി​മ​ര്‍​ശ​നം ന​ട​ത്തി​യാ​ണ് വാ​ജ്പേ​യി രാ​ജ്യ​ധ​ര്‍​മം പാ​ലി​ച്ചി​ല്ല എ​ന്നു പ​റ​ഞ്ഞ​ത്.

രാ​വി​ലെ എ​ട്ട് മു​ത​ല്‍ രാ​ത്രി എ​ട്ട് വ​രെ ഡ​ല്‍​ഹി​യി​ലെ ആ​ന്ധ്ര ഭ​വ​നി​ലാ​ണ് മു​ഖ്യ​മ​ന്ത്രി സ​ത്യാ​ഗ്ര​ഹം ന​ട​ത്തു​ന്ന​ത്. 2014ലെ ​ആ​ന്ധ്ര​പ്ര​ദേ​ശ് പു​നഃ​സം​ഘ​ട​നാ നി​യ​മ​മ​നു​സ​രി​ച്ച്‌ കേ​ന്ദ്രം ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം. സം​സ്ഥാ​ന​ത്തെ മ​ന്ത്രി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍, ടി​ഡി​പി എം​പി​മാ​ര്‍ എ​ന്നി​വ​രും മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ട്.