HomeUncategorized"അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ… "മിന്നൽ മുരളി വിഷയത്തിൽ തകർപ്പൻ പ്രതികരണവുമായി ഷറഫുദ്ദീൻ !

“അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ… “മിന്നൽ മുരളി വിഷയത്തിൽ തകർപ്പൻ പ്രതികരണവുമായി ഷറഫുദ്ദീൻ !

മിന്നൽ മുരളി സിനിമയുടെ സെറ്റ് പൊളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ തകർപ്പൻ പ്രതികരണവുമായി നടൻ ഷറഫുദ്ദീൻ. തന്റെ സമൂഹമാധ്യമ പേജിലാണ് നടൻ പ്രതികരണവുമായി എത്തിയത്. ഈ പണിയെടുത്ത സമയത്ത് വല്ല പാറമടയിൽ പോയി ജോലി ചെയ്തിരുന്നെങ്കിൽ നിങ്ങൾക്ക് നാലു കാശ് കിട്ടുമായിരുന്നില്ലെ എന്ന് നടൻ ചോദിക്കുന്നു. ഷറഫുദ്ദീന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം:

അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ ..

ഈ പണി നിങ്ങൾക്ക് ചുള്ളിയിലോ , മഞ്ഞപ്രയിലോ ഏതെങ്കിലും പാറമടയിൽ പോയി ചെയ്തിരുന്നെങ്കിൽ വൈകുന്നേരമാവുമ്പോൾ എന്തെങ്കിലും നാല് കാശു കയ്യിൽ കിട്ടിയേനെ ,അത് ഇക്കാലത്തു ബുദ്ധിമുട്ടുന്ന സ്വന്തം നാട്ടുകാർക്കോ , ബന്ധുക്കൾക്കോ കൊടുത്തു സഹായിക്കാമായിരുന്നില്ലേ ?

നല്ല കഷ്ട്ടപെട്ടു വെയില് കൊണ്ട് പൊളിച്ചത് കണ്ടു ചോയ്ക്കുന്നതാണ് !

ഈ സിനിമ യുടെ പ്രൊഡ്യൂസർ ശക്തയായ ഒരു സ്ത്രീയാണ് അവർ ഈ സിനിമ പൂർത്തിയാക്കും ! ഇനി സംവിധായകന്റെ കാര്യം പറയണ്ടല്ലോ✌???? നല്ല കഴിവുള്ള ഒരു അസ്സൽ ഡയറക്ടർ ആണ് .
അയാളും ഒരടി പുറകിലേക്ക് പോകില്ല പിന്നെ നിങ്ങൾ എന്തിനാണ് കഷ്ട്ടപെട്ടത് ??
എല്ലാവരും നിങ്ങളെ വിഡ്ഢികൾ എന്നും വിളിക്കുന്നു !
വേറെയും വിളിക്കുന്നുണ്ട് അത് ഞാൻ പറയുന്നില്ല ☹️

നല്ല സങ്കടമുണ്ട് നിങ്ങളുടെ ഈ വേദനയിൽ

ഇനിയുള്ള ദിവസങ്ങൾ നിങ്ങൾക്കു ശുഭകരമാക്കി തരാമെന്നു മുഖ്യമന്ത്രിയും പറഞ്ഞു

ഇനിയെങ്കിലും തിരിച്ചറിവുണ്ടാകാൻ
ഞാൻ പ്രാർത്ഥിക്കാം
????????????????

മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യം ✌????

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments