HomeNewsShortരാജ്യത്ത് 24 മണിക്കൂറിൽ 6535 കോവിഡ് രോഗികൾ: ആകെ രോഗികൾ 1,45,380: മരണം 4167

രാജ്യത്ത് 24 മണിക്കൂറിൽ 6535 കോവിഡ് രോഗികൾ: ആകെ രോഗികൾ 1,45,380: മരണം 4167

ആശങ്കയേറ്റി രാജ്യത്ത് അഞ്ചാം ദിനവും കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധന. 14 മണിക്കൂർ വരെ 6,535 ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിൽ 146 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ചികിത്സയിലുള്ളവരിൽ ഏതാണ്ട് പകുതിയും മഹാരാഷ്ട്രയിലാണ്. ആകെ രോഗികളുടെ എണ്ണം 1,45,380 ആയി ഉയർന്നു. മരണസംഖ്യ 4167 ആയി.

ഭൂരിപക്ഷം മേഖലകളും തുറന്ന സാഹചര്യത്തിൽ ലോക്ഡൗൺ പിൻവലിക്കുക എന്ന നിർദ്ദേശം ഉയരുന്നുണ്ട്. എന്നാൽ ആരോഗ്യമന്ത്രാലയം ഇതിനോട് യോജിക്കുന്നില്ല. കഴിഞ്ഞ നാല് ദിവസമായി പുതിയ കൊവിഡ് കേസുകളുടെ എണ്ണം ആറായിരത്തിലധികമാണ് കൂടുന്നത് എന്നത് തന്നെയാണ് കാരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments