HomeNewsShortബെവ് ക്യൂ ആപ്പിന് ഗൂഗിൾ അനുമതി നൽകി: ഉടൻ പ്ലേസ്റ്റോറിൽ ലഭ്യമാകും

ബെവ് ക്യൂ ആപ്പിന് ഗൂഗിൾ അനുമതി നൽകി: ഉടൻ പ്ലേസ്റ്റോറിൽ ലഭ്യമാകും

കേരളത്തിലെ മദ്യ ഉപഭോക്താക്കൾ ഏറെനാളായി കാത്തിരിക്കുന്ന ബെവ് ക്യൂ ആപ്പിന് ഗൂഗിൾ അനുമതി നൽകി. നാളെയോ മറ്റന്നാളോ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനാകും. ആപ്പിന് അനുമതി ലഭിച്ചതോടെ ഈ ആഴ്ച തന്നെ മദ്യ വിതരണവും ആരംഭിക്കും. ആപ്പിന് ഇന്ന് രാവിലെയോട് കൂടിയാണ് അനുമതി നൽകിയതായി ഗൂഗിൾ അറിയിച്ചത്.

സാങ്കേതിക അനുമതി ലഭിച്ചതോടെ
ഒരേ സമയം നിരവധി ആളുകൾ പ്രവേശിക്കുമ്പോൾ തകരാറിലാകാതിരിക്കാൻ ലോഡിങ് ടെസ്റ്റ് നടത്തും. ഹാക്കിങ് ഉണ്ടാകാതിരിക്കാൻ സുരക്ഷാ പരിശോധനയും നടത്തും.
ഇത് രണ്ടും പൂർത്തിയാക്കി ഉടൻ തന്നെ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments