കാണാതായ ഉത്രയുടെ കുഞ്ഞിനെ കണ്ടെത്തി: ബന്ധുക്കൾക്ക് കൈമാറും

33

കൊല്ലം അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയുടെ ഒരു വയസുള്ള കുഞ്ഞിനെ കണ്ടെത്തി. ബന്ധുവീട്ടിലായിരുന്ന കുട്ടിയെ സൂരജിന്റെ അടൂരിലെ വീട്ടിലെത്തിച്ചു. കുഞ്ഞിനെ ഉത്രയുടെ വീട്ടുകാർക്ക് കൈമാറും.

കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കൾക്ക് കൈമാറണമെന്ന് ചൈൽഡ് വെൽഫയർ കമ്മറ്റി ഉത്തരവിട്ടിരുന്നു.  ഇതുകൊണ്ട് ഇവർ കുഞ്ഞിനെയും ആയി മറ്റേതോ കേന്ദ്രത്തിലേക്ക് മാറി എന്നാണ് പോലീസ് ഭാഷ്യം. കുഞ്ഞിനെ ഈ അവസരത്തിൽ കാണാനില്ലെങ്കിൽ, കുഞ്ഞിനെ അപായപ്പെടുത്താനുള്ള ശ്രമം നടക്കുമെന്നു ഉത്രയുടെ അമ്മ പ്രതികരിച്ചു.

ഇന്നലെ ഉച്ചയോടെയാണ് കുഞ്ഞിനെ ഉത്രയുടെ കുടുംബത്തിന് കൈമാറണമെന്ന് ചൈൽഡ് വെൽഫെയർ കമ്മറ്റി പുറപ്പെടുവിച്ചത്. ഉത്തരവുമായി ഉത്രയുടെ പിതാവ് അഞ്ചൽ പോലീസ് സ്റ്റേഷനിലെത്തി ഉത്തരവ് കൈമാറി. തുടർന്ന് അടൂരിൽ എത്തിയപ്പോൾ കുഞ്ഞിനെയും സൂരജിന്റെ അമ്മയെയും കാണാനില്ലായിരുന്നു എന്നാണ് പോലീസ് പറയുന്നത്.