നൈജീരിയയിൽ തുടര്‍ച്ചയായി മൂന്ന് പേരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ലൈംഗികത്തൊഴിലാളി ജോലിക്കിടയില്‍ മരിച്ചു. കഴിഞ്ഞ ശനിയാഴ്ച ഒരു വേശ്യാലയത്തില്‍ ജോലി ചെയ്യുന്നതിനിടയില്‍ റോസിലിന് എന്ന ലൈംഗിക തൊഴിലാളിക്കാണ് ജീവന് നഷ്ടമായത്.
ആദ്യം വന്ന രണ്ടു പേരെ പറഞ്ഞയച്ച റോസ്ലിന് അസ്വസ്ഥത തോന്നിയെങ്കിലും മൂന്നാമത്തെ ആളെക്കൂടി വിളിക്കുകയായിരുന്നു. മൂന്നാമത്തെ ഇടപാടുകാരനെ പറഞ്ഞയക്കും മുൻപ് മരണമെത്തി. ഇവരുടെ മരണവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ ഇടപാടുകാരനായ ഇകെ ചുകുവു ഒഗയെ പോലീസ് പിടികൂടുകയും ചെയ്തു. ഇവരുമായുള്ള ഇടപാട് ഒഗ നേരത്തേ തന്നെ ഉറപ്പാക്കിയിരുന്നെങ്കിലും എത്തിയപ്പോള്‍ തിരക്ക് മൂലം താന്‍ ക്ഷീണിതയാണെന്നും ജോലി ചെയ്യാനാകില്ലെന്നും വയ്യെന്നും അസ്വസ്ഥത തോന്നുന്നതായും പറഞ്ഞു.
ഒഗ റോസിലിനെ മോചിതയാക്കി ഏറെ താമസിയാതെ അവര്‍ മരണത്തിന് കീഴടങ്ങി . അതേസമയം, എങ്ങിനെയാണ് റോസിലിൻ മരിച്ചതെന്ന് തനിക്കറിയില്ലെന്നാണ് ഒഗയുടെ വാദം. എനുഗു സ്റ്റേറ്റിലെ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ റോസിലിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമാര്‍ട്ടം ചെയ്തശേഷം അന്വേഷണം തുടങ്ങും.