HomeTech And gadgetsസിറിഞ്ചുപയോഗിച്ച് ശരീരത്തിൽ കുത്തിവയ്ക്കാവുന്ന ക്യാമറ !!

സിറിഞ്ചുപയോഗിച്ച് ശരീരത്തിൽ കുത്തിവയ്ക്കാവുന്ന ക്യാമറ !!

 

ശരീരത്തില്‍ കുത്തിവെയ്ക്കാവുന്ന ക്യാമറ.വലിപ്പമോ വെറുമൊരു ഉപ്പുതരിയോളം മാത്രം. കേട്ടപ്പോള്‍ ഞെട്ടിയല്ലേ എന്നാല്‍ ഒരു സംഘം ജര്‍മന്‍ എന്‍ജിനിയര്‍മാര്‍ ത്രീഡി പ്രിന്റിങ് ഉപയോഗിച്ചാണ് ഈ ക്യാമറ രൂപപ്പെടുത്തുന്നതിയിരിക്കുന്നത്. ആന്തരീകാവയവങ്ങളുടെ നിരീക്ഷണത്തിനായുള്ള എന്‍ഡോസ്കോപ് ക്യാമറയായും രഹസ്യ നിരീക്ഷണ ക്യാമറയായും ഈ കുഞ്ഞന്‍ ക്യാമറ ഉപയോഗിക്കാന്‍ കഴിയും. ഒരു മുടിനാരിന്റെ വലിപ്പമുള്ള ഒപ്റ്റിക്കല്‍ ഫൈബറിന്റെ അറ്റത്ത് ഘടിപ്പിക്കാവുന്നത്ര ചെറിയ മൂന്നുലെന്‍സുള്ള ക്യാമറ സ്റ്റട്ട്ഗാര്‍ട്ട് സര്‍വ്വകലാശാലയിലെ ( University of Stuttgart) ഗവേഷകര്‍ രൂപപ്പെടുത്തിയ കാര്യം നേച്ചര്‍ ഫോട്ടോണിക്സ്ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണുള്ളത്.

 
സിറിഞ്ചിന്റെ സൂചിക്കകത്ത് കൊള്ളുന്ന ക്യാമറ മനുഷ്യ ശരീരത്തിനകത്തേക്കും ആവശ്യമെങ്കില്‍ തലച്ചോറിനകത്തേക്കും ഇന്‍ജക്റ്റ് ചെയ്യാനാകും. ഒപ്റ്റിക്കല്‍ ഫൈബറുകളെ കൂടാതെ ഡിജിറ്റല്‍ ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്ന സെന്‍സറുകളിലും ഈ കുഞ്ഞന്‍ ലെന്‍സ് പ്രിന്റ് ചെയ്യാവുന്നതാണ്. മണിക്കൂറുകള്‍ മാത്രമാണ് ഈ കുഞ്ഞന്‍ലെന്‍സിന്റെ രൂപകല്‍പ്പനയ്ക്കും നിര്‍മ്മാണത്തിനും തങ്ങള്‍ക്ക് ആവശ്യമായി വന്നതെന്ന് ഗവേഷകര്‍ പറയുന്നു. 100 മൈക്രോമീറ്റര്‍ (0.1 മില്ലിമീറ്റര്‍) വീതിയാണ് ഈ ലെന്‍സിനുള്ളത്. കവചം കൂടി വരുമ്ബോള്‍ 120 മൈക്രോമീറ്റര്‍ വീതിയുണ്ടാകും. 3.0 മില്ലീമീറ്റര്‍ അകലത്തിലുള്ള ദൃശ്യങ്ങള്‍ ഈ ക്യാമറയിലെ ലെന്‍സിന് ഫോക്കസ് ചെയ്യാനാകും. ഒപ്റ്റിക്കല്‍ ഫൈബറുകളുടെ അറ്റത്താണ് ഇത് പ്രിന്റ് ചെയ്തെടുക്കുക.

ഡയാലിസിസ് ഓർമ്മയാകുന്നു…വരുന്നു..കൃത്രിമ കിഡ്നി !! വീഡിയോ കാണാം

ബൈബിൾ പറയുന്നു എന്ന് പറഞ്ഞു ഈ പാസ്റ്റർ ആളുകളെക്കൊണ്ട് ചെയ്യിച്ച കാര്യങ്ങൾ കേട്ടാൽ നാണിക്കും !

ലാലു അലക്‌സിന്റെ മകന്‍ രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ കാരണമെന്ത് ? പിന്നിൽ വലിയൊരു ഉദ്ദേശമുണ്ട് !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments