HomeNewsLatest Newsകൊടിയുടെ നിറം നോക്കിയാണോ വിദ്യാർത്ഥി സമരത്തിൽ പൊലീസ് നടപടി എടുക്കുന്നത് ? സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ...

കൊടിയുടെ നിറം നോക്കിയാണോ വിദ്യാർത്ഥി സമരത്തിൽ പൊലീസ് നടപടി എടുക്കുന്നത് ? സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

വിദ്യാര്‍ത്ഥി സമരങ്ങളുമായി ബന്ധപ്പെട്ട അക്രമങ്ങളിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് ആഭ്യന്തര വകുപ്പിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്‌നിക് ആക്രമണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശനം. സംഭവത്തില്‍ എന്ത് നടപടിയുണ്ടായെന്നും എത്ര പേരെ അറസ്റ്റ് ചെയ്തുവെന്നും പൊതുമുതല്‍ നശിപ്പിച്ചതിന് ആരാണ് ഉത്തരവാദിയെന്നും കോടതി ചോദിച്ചു.കൊടിയുടെ നിറം നോക്കിയാണോ പൊലീസ് നടപടിയെടുക്കുന്നതെന്ന രൂക്ഷമായി വിമര്‍ശനവും കോടതി ഉന്നയിച്ചു.

 

 

 
വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് ചോദിച്ചെങ്കിലും വിദ്യാര്‍ത്ഥി സമരങ്ങളില്‍ സ്വീകരിച്ച നടപടികളെകുറിച്ചുള്ള സത്യവാങ്മൂലമാണ് ആഭ്യന്തര വകുപ്പ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഒരാഴ്ചക്കകം എന്ത് നടപടി എടുത്തു എന്ന് കാട്ടി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും വേണ്ടിവന്നാല്‍ ആഭ്യന്തര സെക്രട്ടറിയെ വിളിച്ച് വരുത്തുമെന്നും മുന്നറിയിപ്പ് നല്‍കി.

ഡയാലിസിസ് ഓർമ്മയാകുന്നു…വരുന്നു..കൃത്രിമ കിഡ്നി !! വീഡിയോ കാണാം

ബൈബിൾ പറയുന്നു എന്ന് പറഞ്ഞു ഈ പാസ്റ്റർ ആളുകളെക്കൊണ്ട് ചെയ്യിച്ച കാര്യങ്ങൾ കേട്ടാൽ നാണിക്കും !

ലാലു അലക്‌സിന്റെ മകന്‍ രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ കാരണമെന്ത് ? പിന്നിൽ വലിയൊരു ഉദ്ദേശമുണ്ട് !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments