HomeNewsLatest Newsജെഎന്‍യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനത്തിൽ എബിവിപി പ്രവര്‍ത്തകന്‍ കുറ്റക്കാരനെന്ന് കണ്ടെത്തല്‍

ജെഎന്‍യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനത്തിൽ എബിവിപി പ്രവര്‍ത്തകന്‍ കുറ്റക്കാരനെന്ന് കണ്ടെത്തല്‍

ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി നജീബ് മുഹമ്മദിനെ മര്‍ദിച്ച സംഭവത്തില്‍ എബിവിപി പ്രവര്‍ത്തകന്‍ വിക്രാന്ത് കുമാര്‍ കുറ്റക്കാരനാണെന്ന് സര്‍വകലാശാല നിയോഗിച്ച അന്വേഷണസംഘം കണ്ടെത്തി. എന്നാൽ, മുന്‍വിധിയോടെയുള്ള അന്വേഷണമാണ് സര്‍വകലാശാലാ സംഘത്തിന്റെതെന്നും അത് അംഗീകരിക്കില്ലെന്നും എബിവിപി അറിയിച്ചു. വിക്രാന്തിന്റെ നേതൃത്വത്തില്‍ നജീബിന് നേരെ നടന്ന കൈയേറ്റം അച്ചടക്ക ലംഘനമാണെന്നും വിക്രാന്തിനെതിരെ നടപടി വേണമെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. എബിവിപി നേതൃത്വം വിക്രാന്തിനെ പിന്തുണച്ച്‌ രംഗത്തുവന്നു. എംഎസ്സി മൈക്രോ ബയോളജി വിദ്യാര്‍ഥിയായ നജീബിനെ കഴിഞ്ഞ മാസം 14 മുതലാണ് കാണാതായത്. സര്‍വകലാശാല ഹോസ്റ്റലില്‍ വിക്രാന്ത് ഉള്‍പ്പെടുന്ന എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിന് ഇരയായതിന് പിന്നാലെ ആയിരുന്നു തിരോധാനം.

സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !

ഗൾഫിൽ തണുപ്പുകാലം തുടങ്ങുന്നു; ഹീറ്റർ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക !

കാണുന്നുണ്ടോ ഈ ദുരിതം? കായംകുളത്ത് പണം മാറാൻ മൂത്രസഞ്ചിയുമായി ക്യൂനില്‍ക്കുന്ന വൃദ്ധന്‍ നൊമ്പരക്കാഴ്ചയാകുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments