HomeWorld NewsGulfഗൾഫിൽ തണുപ്പുകാലം തുടങ്ങുന്നു; ഹീറ്റർ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക !

ഗൾഫിൽ തണുപ്പുകാലം തുടങ്ങുന്നു; ഹീറ്റർ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക !

ഗൾഫിൽ തണുപ്പ് കാലം തുടങ്ങുകയാണ്.മിക്കവാറും റൂമുകളിൽ 6 മാസം മുമ്പു ഹീറ്റർ ഓഫാക്കി വെച്ചത് ആവും.തണുപ്പ് തുടങ്ങുന്നതോട് കൂടി എല്ലാവരും ഹീറ്റർ ഓണാക്കും. ഓണാക്കിയ ഉടനെ ടാപ്പിലും ഷവറിലും മറ്റും ടെസ്റ്റർ വെച്ച്നോക്കി സുരക്ഷിതത്വം ഉറപ്പുവരുത്തുക. (മാസങ്ങളോളം വെള്ളമില്ലാത്ത അവസ്ഥതയിലാണെങ്കിൽഹീറ്റർ കോയിൽ ഉപ്പിനാലും മറ്റും ദ്രവിച്ചു പൊട്ടിയിട്ടുണ്ടാവും)പ്രവാസികൾ താമസിക്കുന്നത് കൂടുതലും പഴയ ബിൽഡിങ്ങുകളിൽ ആകും എന്നതിനാൽ ഓട്ടോമാറ്റിക് ബ്രേക് സ്വിച്ചുകൾ പ്രവർത്തനരഹിതമായിരിക്കും.ഇത് അപകടത്തിന്റെ തീവ്രത വർധിപ്പിക്കുന്നു.

അത് കൊണ്ട് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഇത് പോലുള്ള അപകടങ്ങളിൽ നിന്ന് രക്ഷ നേടാം.
1. ഹീറ്റർ ഓണക്കുന്നതിന്റെ മുമ്പ് അതിലേക്കുള്ള വെള്ളം തുറന്ന് ഹീറ്റർ നിറയെ വെള്ളമുണ്ടെന്നു ഉറപ്പു വരുതുക.
2. മെയിൻ ടാങ്കിൽ വെള്ളം തീരുന്ന മുറക്ക് ഹീറ്റർ ഓഫ് ചെയ്യുക.
3. പിന്നീട് വെള്ളം വരുമ്പോൾ ഹീറ്റർ ഓണാക്കി പൈപ്പിൽ ഷോക്കില്ല എന്ന് ഉറപ്പു വരുത്തുക.വെള്ളം ഇല്ലാതെ ഹീറ്റർ മുമ്പ് വർക് ചെയ്തിട്ടുണ്ടാവും അന്നേരം കോയിൽ പഴുത്തു പൊട്ടിയിട്ടുണ്ടാവും ഈ അവസരത്തിൽ വെള്ളത്തിലൂടെ വൈദ്യുതി പ്രവഹിക്കും.
4. പുതിയ ഹീറ്റർ വാങ്ങുമ്പോൾ വില നോക്കാതെ ഗുണനിലവാരം നോക്കി വാങ്ങുക.
5. ഇലക്‌ട്രിഷനെയും പ്ലംബറയും വിളിച്ചു വയറിങ്ങും പ്ലംബിങ്ങും കുറ്റമാറ്റതാണോ എന്ന് ഉറപ്പു വരുത്തുക.
6. ചൂടായ വെള്ളം ഉപയോഗിക്കുന്നതിന് മുന്പ് വാട്ടര്‍ ഹീറ്ററിലേക്കുള്ള വൈദ്യുതി പ്രവാഹം നിലച്ചെന്ന് ഉറപ്പ് വരുത്തുക.

ഇനി ക്യാൻസർ കണ്ടെത്താം; സ്മാർട്ട് ഫോണിലൂടെ സിമ്പിളായി ! സ്മാർട്ട് ഫോൺ രക്ഷിച്ചത് 2 വയസുള്ള കുഞ്ഞിനെ !

ഫേസ്ബുക്കിൽ മുത്തച്ഛനുമായുള്ള ഫോട്ടോ ഇട്ട യുവതിയെ ചതിച്ചതാര് ? യുവതിയുടെ ശക്തമായ പ്രതികരണം വൈറലാകുന്നു

വാട്ട്‌സ്ആപ്പ് വീഡിയോ കോളിംഗ് ഇൻസ്റ്റാൾ ചെയ്യാനായി വരുന്ന ഇത്തരം മെസേജുകൾ സൂക്ഷിക്കുക !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments