HomeNewsLatest Newsഎഡിജിപി ശ്രീലേഖക്കെതിരെ വിജിലിന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി

എഡിജിപി ശ്രീലേഖക്കെതിരെ വിജിലിന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി

ഇന്റലിജന്‍സ് എഡിജിപി ആര്‍. ശ്രീലേഖക്കെതിരെയുണ്ടായ അഴിമതി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് ചീഫ് സെക്രട്ടറി. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ ആവശ്യം ചീഫ് സെക്രട്ടറി തള്ളി. ശ്രീലേഖ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും നടപടിക്രമങ്ങളില്‍ ചെറിയ വീഴ്ച മാത്രമാണ് ഉണ്ടായതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.അന്തിമതീരുമാനം മുഖ്യമന്ത്രി എടുക്കും.

 

 

 
ഗതാഗത കമ്മീഷണറായിരിക്കെ നടത്തിയ ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി എന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണത്തിന് വകുപ്പ് ശുപാര്‍ശ ചെയ്തത്.മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ സ്ഥലംമാറ്റം, റോഡ് സുരക്ഷാ ഫണ്ടിന്റെ അനധികൃത വിനിയോഗം, ഓഫീസ് പ്രവര്‍ത്തനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍, വിദേശയാത്രകളിലെ ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍,ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം,വകുപ്പിന് വേണ്ടി വാഹനങ്ങള്‍ വാങ്ങിയതിലും ക്രമക്കേട് തുടങ്ങി നിരവധി ക്രമക്കേടുകളാണ് വിജിലന്‍സ് അന്വേഷണത്തിന് കാരണമായി ഗതാഗത വകുപ്പ് ചൂണ്ടികാട്ടിയിരുന്നത്.

ഇനി ക്യാൻസർ കണ്ടെത്താം; സ്മാർട്ട് ഫോണിലൂടെ സിമ്പിളായി ! സ്മാർട്ട് ഫോൺ രക്ഷിച്ചത് 2 വയസുള്ള കുഞ്ഞിനെ !

ഫേസ്ബുക്കിൽ മുത്തച്ഛനുമായുള്ള ഫോട്ടോ ഇട്ട യുവതിയെ ചതിച്ചതാര് ? യുവതിയുടെ ശക്തമായ പ്രതികരണം വൈറലാകുന്നു

വാട്ട്‌സ്ആപ്പ് വീഡിയോ കോളിംഗ് ഇൻസ്റ്റാൾ ചെയ്യാനായി വരുന്ന ഇത്തരം മെസേജുകൾ സൂക്ഷിക്കുക !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments