HomeHealth Newsഇനി ക്യാൻസർ കണ്ടെത്താം; സ്മാർട്ട് ഫോണിലൂടെ സിമ്പിളായി ! സ്മാർട്ട് ഫോൺ രക്ഷിച്ചത് 2...

ഇനി ക്യാൻസർ കണ്ടെത്താം; സ്മാർട്ട് ഫോണിലൂടെ സിമ്പിളായി ! സ്മാർട്ട് ഫോൺ രക്ഷിച്ചത് 2 വയസുള്ള കുഞ്ഞിനെ !

 

സ്മാര്‍ട്ട് ഫോണിന് കുട്ടികളിലെ കണ്ണിലുണ്ടാകുന്ന ക്യാന്‍സര്‍ കണ്ടെത്താന്‍ കഴിയുമെന്ന് പുതിയ പഠനം. ബ്രിട്ടീഷ് നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനാണ് ഈ പഠനത്തിനുപിന്നില്‍. ഫ്ലാഷ് ഉപയോഗിച്ച് സ്മാര്‍ട്ട് ഫോണില്‍ എടുക്കുന്ന കുട്ടികളുടെ ഫോട്ടായില്‍ കണ്ണിലെ കൃഷ്ണമണി വെള്ളനിറത്തിലാണ് കാണുന്നതെങ്കില്‍ അത് ററ്റിനെ ബ്ലാസ്‌റ്റോമാ എന്ന അസുഖമാണെന്നാണ് പഠനത്തില്‍. അമേരിക്കയിലെ ജൂലി ഫിറ്റ്‌സ്ജറാള്‍ഡ് എന്ന സ്ത്രീയുടെ രണ്ടുവയസുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത് സ്മാര്‍ട്ട് ഫോണ്‍ മൂലമാണ്.

 

 

ഫോണില്‍ തന്റെ രണ്ടുവയസുള്ള കുഞ്ഞിന്റെ ഫോട്ടോ എടുത്തപ്പോഴാണ് ജൂലി കുഞ്ഞിന്‍റെ കണ്ണ് ശ്രദ്ധിച്ചത്. കൃഷ്ണമണിയില്‍ വെള്ളനിറം കണ്ട ജൂലി കുഞ്ഞിനെ ഉടന്‍ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ഡോക്ടര്‍മാര്‍ കണ്ണില്‍ ക്യാന്‍സറാണെന്ന് കണ്ടെത്തുകയും തുടര്‍ന്ന് ചികിത്സ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ കുഞ്ഞിന്റെ കാഴ്ച നഷ്ടപ്പെട്ടെങ്കിലും ജീവന് അപകടരമാകാവുന്ന രോഗം തടയുവാന്‍ കഴിഞ്ഞു. നേരത്തെ കണ്ടെത്തിയാല്‍ ററ്റിനോബ്ലാസ്‌റ്റോമ എന്ന ക്യാന്‍സര്‍ വളരെ പെട്ടന്നുതന്നെ മാറ്റാവുന്നതാണ്.

നോട്ടുകള്‍ മാറ്റിയെടുക്കുന്നവരുടെ വിരലില്‍ ഇന്നുമുതല്‍ മഷി പുരട്ടും; അക്കൗണ്ട് ഉള്ള ബ്രാഞ്ചിൽ പണം മാറിയാൽ ഇളവ്

ഈ ലക്ഷണങ്ങള്‍ കാണാൻ തുടങ്ങിയാൽ ദിവസങ്ങള്‍ക്കുള്ളില്‍ കിഡ്‌നി പണി മുടക്കിയേക്കാം!

”അതിപ്പോ പറ്റില്ല, വേണമെങ്കിൽ നളിനിയെ തരാം”’ ! ജയസൂര്യ കുഞ്ചാക്കോ ബോബനോട് ഇങ്ങനെ പറഞ്ഞതെന്തിന് ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments