HomeNewsShortനോട്ടുകള്‍ മാറ്റിയെടുക്കുന്നവരുടെ വിരലില്‍ ഇന്നുമുതല്‍ മഷി പുരട്ടും; അക്കൗണ്ട് ഉള്ള ബ്രാഞ്ചിൽ പണം മാറിയാൽ ഇളവ്

നോട്ടുകള്‍ മാറ്റിയെടുക്കുന്നവരുടെ വിരലില്‍ ഇന്നുമുതല്‍ മഷി പുരട്ടും; അക്കൗണ്ട് ഉള്ള ബ്രാഞ്ചിൽ പണം മാറിയാൽ ഇളവ്

അസാധുനോട്ടുകള്‍ മാറ്റി വാങ്ങുന്നവരുടെ വിരലില്‍ മഷി പുരട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇന്ന് മുതല്‍ നടപ്പാക്കും. നോട്ട് മാറാനെത്തുമ്പോള്‍ വലതു കൈയ്യുടെ ചൂണ്ടുവിരലിലാണ് മായ്ക്കാനാവാത്ത മഷി പുരട്ടുക. ഒരാള്‍ തന്നെ നിരവധി തവണ നോട്ടു മാറി കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനാണ് മഷി പുരട്ടുന്നത്. തെരഞ്ഞെടുപ്പ് വോട്ടിങ്ങ് സമയത്ത് വിരലില്‍ മഷി പുരട്ടുന്നതിന് സമാനമായ രീതിയിലാണ് ഇതും.എന്നാൽ, സ്വന്തമായി അക്കൗണ്ടുള്ളവർ ആ ബ്രാഞ്ചിൽ തന്നെ പണം മാറിയാൽ മഷി പുരട്ടില്ല. സാധാരണയായി വോട്ട് രേഖപ്പെടുത്തുമ്പോള്‍ ഇടതുകൈയ്യുടെ ചൂണ്ടുവിരലിലാണ് മഷി അടയാളമിടാറുള്ളത്. ചില സംസ്ഥാനങ്ങളില്‍ ഉപ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇടതുകൈയ്യില്‍ മഷി പുരട്ടുന്നത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നതിനാലാണ് നോട്ടു മാറുമ്പോള്‍ വലതുകൈയ്യില്‍ മഷി പുരട്ടാന്‍ തീരുമാനമായത്.

പണമില്ലാതെ ജനം വലഞ്ഞപ്പോൾ നേർച്ചപ്പെട്ടി തുറന്നു കൊടുത്ത് ഒരു ഇടവക പള്ളി ! കാക്കനാട് തേവയ്ക്കൽ സെന്റ് മാർട്ടിൻ ഡി പോറസ് ചർച്ച് നന്മയുടെ മാതൃക കാട്ടിയതിങ്ങനെ !

ഈ ലക്ഷണങ്ങള്‍ കാണാൻ തുടങ്ങിയാൽ ദിവസങ്ങള്‍ക്കുള്ളില്‍ കിഡ്‌നി പണി മുടക്കിയേക്കാം!

രണ്ടു ദിവസം ക്യൂ നിന്നിട്ടും പണം കിട്ടാത്തതിന്റെ വിഷമത്തിൽ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments