HomeNewsShortവ്രതശുദ്ധിയുടെ പുണ്യവുമായി ശബരിമല നട തുറന്നു; ഇനി ശരണം വിളിയുടെ നാളുകള്‍

വ്രതശുദ്ധിയുടെ പുണ്യവുമായി ശബരിമല നട തുറന്നു; ഇനി ശരണം വിളിയുടെ നാളുകള്‍

ഇനി ശരണം വിളിയുടെ നാളുകൾ. വ്രതശുദ്ധിയുടെ പുണ്യവുമായി ശബരിമല നട തുറന്നു. ഇന്നലെ വൈകുന്നേരം അഞ്ചിനു തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ശങ്കരന്‍ നമ്ബൂതിരിയാണ് നട തുറന്നത്. ശ്രീകോവിലിനുള്ളില്‍ ദീപം തെളിച്ച മേല്‍ശാന്തി പിന്നീട് പതിനെട്ടാംപടി ഇറങ്ങി ആഴി കത്തിച്ചു. പതിനെട്ടാംപടിക്കു താഴെ ഇരുമുടിക്കെട്ടേന്തി കാത്തുനിന്ന ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേല്‍ശാന്തിമാരെയുംകൂട്ടി ശങ്കരന്‍ നമ്ബൂതിരി പടി കയറി. ശരണംവിളികളോടെ നിരവധി അയ്യപ്പഭക്തരും പതിനെട്ടാംപടി ചവിട്ടിത്തുടങ്ങി. രണ്ടുമാസം നീണ്ടുനില്‍ക്കുന്ന മണ്ഡല – മകരവിളക്ക് മഹോത്സവത്തിന് ആദ്യദിനങ്ങളില്‍ തന്നെ വന്‍ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. കഠിനവ്രശുദ്ധിയോടെ മനസും ശരീരവും ശുദ്ധമാക്കി എരുമേലി പേട്ടതുള്ളി അയ്യപ്പദര്‍ശനം നടത്തി ജീവിതപുണ്യം നേടാനായി ആയിരങ്ങളാണ് വൃശ്ചികപുലരിയിലെ തണുപ്പിനെ വകവെയ്ക്കാതെ നഗ്നപാദരായി സന്നിധാനത്തേയ്ക്ക് എത്തുന്നത്.

പണമില്ലാതെ ജനം വലഞ്ഞപ്പോൾ നേർച്ചപ്പെട്ടി തുറന്നു കൊടുത്ത് ഒരു ഇടവക പള്ളി ! കാക്കനാട് തേവയ്ക്കൽ സെന്റ് മാർട്ടിൻ ഡി പോറസ് ചർച്ച് നന്മയുടെ മാതൃക കാട്ടിയതിങ്ങനെ !

ഈ ലക്ഷണങ്ങള്‍ കാണാൻ തുടങ്ങിയാൽ ദിവസങ്ങള്‍ക്കുള്ളില്‍ കിഡ്‌നി പണി മുടക്കിയേക്കാം!

രണ്ടു ദിവസം ക്യൂ നിന്നിട്ടും പണം കിട്ടാത്തതിന്റെ വിഷമത്തിൽ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments