HomeNewsLatest Newsരണ്ടു ദിവസം ക്യൂ നിന്നിട്ടും പണം കിട്ടാത്തതിന്റെ വിഷമത്തിൽ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

രണ്ടു ദിവസം ക്യൂ നിന്നിട്ടും പണം കിട്ടാത്തതിന്റെ വിഷമത്തിൽ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

തുടർച്ചയായ രണ്ടാം ദിവസവും ബാങ്കിന് മുന്നില്‍ ക്യൂ നിന്നിട്ടു പണം ലഭിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഛത്തീസ്ഗഢിലെ മഹാരാജ്പൂരിലാണ് സംഭവം. 45 വയസ്സുകാരനായ രവി പ്രധാന്‍ എന്ന കര്‍ഷകനാണ് ജീവനൊടുക്കിയത്. ഇയാള്‍ക്ക് തമിഴ്‌നാട്ടിലുള്ള രണ്ട് മക്കളെ സഹായിക്കാന്‍ പണം ആവശ്യമായി വന്നതോടെയാണ് പണം മാറാന്‍ ബാങ്കിലെത്തിയത്. എന്നാല്‍ രണ്ട് ദിവസം കാത്തുനിന്നിട്ടും പണം കിട്ടിയില്ലെന്ന് ഭാര്യ പുഷ്പലത പറഞ്ഞു. ഇതേതുടർന്ന് ഇയാൾ കടുത്ത മാനസിക വിഷമത്തിലായിരുന്നെന്നും ഭാര്യ പറയുന്നു.

 

 

 

നവംബര്‍ 12ന് അര്‍ദ്ധരാത്രിയാണ് പ്രധാനെ വീട്ടിന് മുന്നില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രധാന്റെ രണ്ട് മക്കള്‍ തമിഴ്‌നാട് മില്ലിലാണ് ജോലി ചെയ്യുന്നത്. ഇവരുടെ കോണ്‍ട്രാക്ടര്‍ പണം നല്‍കാതെ രക്ഷപ്പെട്ടതിനാല്‍ പണത്തിനായി ഇവര്‍ പ്രധാനെ വിളിച്ചിരുന്നു. വീട്ടിലേക്ക് തിരിച്ച് വരുന്നതിനായാണ് പണം ആവശ്യപ്പെട്ടതെന്നും പുഷ്പലത പറഞ്ഞു. ഇതോടെയാണ് കയ്യിലുണ്ടായിരുന്ന 3000 രൂപയുടെ പഴയ നോട്ടുകളുമായി പ്രധാന്‍ ബാങ്കിലെത്തിയത്. ഇത് മാറിക്കിട്ടാന്‍ രണ്ട് ദിവസം തുടര്‍ച്ചയായി ക്യൂ നിന്നു. എന്നാല്‍ പ്രധാന്‍ കൗണ്ടറിലെത്തും മുമ്പ് ബാങ്ക് അടച്ചുപോയി. ഇതേ തുടര്‍ന്ന് പ്രധാന്‍ മാനസികമായി തളര്‍ന്നിരുന്നതായും ഭാര്യ പറയുന്നു.

പണമില്ലാതെ ജനം വലഞ്ഞപ്പോൾ നേർച്ചപ്പെട്ടി തുറന്നു കൊടുത്ത് ഒരു ഇടവക പള്ളി ! കാക്കനാട് തേവയ്ക്കൽ സെന്റ് മാർട്ടിൻ ഡി പോറസ് ചർച്ച് നന്മയുടെ മാതൃക കാട്ടിയതിങ്ങനെ !

അടിച്ചു പൂസായി കോട്ടയം നഗരമധ്യത്തിൽ വിദ്യാർത്ഥിനിയുടെ അഴിഞ്ഞാട്ടം ! പിടിച്ചു മാറ്റാൻ ചെന്ന കടക്കാർക്ക് ചുംബനവും ! ഒടുവിൽ പോലീസ് യുവതിയെ മെരുക്കിയതിങ്ങനെ

മോഡിക്കെതിരെ ഫേസ് ബുക്ക് വീഡിയോ ഇട്ട നാലാം ക്ലാസുകാരിക്ക് തെറിയഭിഷേകം ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments