HomeAround KeralaKottayamഅടിച്ചു പൂസായി കോട്ടയം നഗരമധ്യത്തിൽ വിദ്യാർത്ഥിനിയുടെ അഴിഞ്ഞാട്ടം !

അടിച്ചു പൂസായി കോട്ടയം നഗരമധ്യത്തിൽ വിദ്യാർത്ഥിനിയുടെ അഴിഞ്ഞാട്ടം !

കോട്ടയം∙ അടിച്ചു പൂസായി കോട്ടയം നഗരമധ്യത്തിൽ വിദ്യാർത്ഥിനിയുടെ അഴിഞ്ഞാട്ടം. നഗരമധ്യത്തിൽ മദ്യലഹരിയിൽ കണ്ടെത്തിയ യുവതിയുടെ ബാഗിൽ അഞ്ചു പൊതി കഞ്ചാവും മദ്യക്കുപ്പികളും സിഗരറ്റും. വിദേശ പൗരത്വമുള്ള ഇരുപത്തഞ്ചുകാരിയായ യുവതിയുടെ ബാഗിനുള്ളിൽ നിന്നാണ് ലഹരി വസ്തുക്കൾ പൊലീസ് കണ്ടെത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെ തിരുനക്കര ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. യുവതിയെ ക്ഷേത്രത്തിനു സമീപം മദ്യലഹരിയിൽ കണ്ടെത്തിയതായി നാട്ടുകാർ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിക്കുകയായിരുന്നു. ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കിയ യുവതിയെ പിന്നീട് ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രന്റെ മുന്നിൽ ഹാജരാക്കി. നർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ യുവതിയെ ചോദ്യം ചെയ്തു. ഇവർക്കു കഞ്ചാവും മദ്യവും വാങ്ങി നൽകുന്നത് നഗരത്തിലെ ഓട്ടോ ഡ്രൈവറാണെന്നും കണ്ടെത്തി. പെൺകുട്ടിക്കു ലഹരിയെത്തിച്ചു നൽകിയ മാഫിയ സംഘത്തെ കണ്ടെത്താൻ അന്വേഷണത്തിനു ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി. നഗരത്തിലെത്തുന്നവരെ ചൂണ്ടയില്‍ കുടുക്കാന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ശ്രമിക്കുന്നുവെന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

 

 

 

യുവതി നഗരത്തിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർഥിനിയാണ്. യുവതിയുടെ മാതാപിതാക്കൾ വിദേശത്ത് ജോലി ചെയ്യുകയാണ്. യുവതി മദ്യ ലഹരിയിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അറിയിച്ചതനുസരിച്ച് തിരുനക്കരയിലെത്തിയ കൺട്രോൾ റൂം പൊലീസുകാർ യുവതിയോടു വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ തയാറായില്ല. ഇടയ്‌ക്കൊരു കടയില്‍ കയറി കടക്കാരനെ കെട്ടിപ്പിടിച്ച് ഉമ്മയും കൊടുത്തു. പുരുഷ പൊലീസുകാർ മാത്രമുണ്ടായിരുന്നതിനാൽ കൺട്രോൾ റൂം സംഘം നഗരത്തിൽ പരിശോധന നടത്തുകയായിരുന്ന പിങ്ക് പട്രോളിങ് സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. പിങ്ക് പട്രോളിങ് സംഘം യുവതിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു. ഇവരുടെ ബാഗിൽ പരിശോധന നടത്തിയ പൊലീസ് സംഘം ബീയർ കുപ്പികളും സിഗരറ്റ് പാക്കറ്റുകളും കഞ്ചാവും കണ്ടെത്തി.

നിങ്ങളുടെ വീടിന്റെ പുറം ഭിത്തിയിലോ മതിലിലോ ഇത്തരം ചിഹ്നങ്ങളോ ചിത്രങ്ങളോ ഉണ്ടോ ? എത്രയും പെട്ടെന്ന് അവ മായ്ച്ചു കളയുക ! കേരളാപൊലീസിന്റെ ഒരു മുന്നറിയിപ്പ് !

ഒരു ചില്ലറയില്ലായ്മയുടെ കഥയാണ് മോഹൻലാൽ എന്ന മഹാനടനെ നമുക്ക് സമ്മാനിച്ചത് !

ബാങ്കിൽ നിന്നും നോട്ടുകൾ മാറുന്നതെങ്ങിനെ ? ആശങ്ക വേണ്ട ! ഫോം ഡൌൺലോഡ് ചെയ്യാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments