HomeCinemaMovie Newsഒരു ചില്ലറയില്ലായ്മയുടെ കഥയാണ് മോഹൻലാൽ എന്ന മഹാനടനെ നമുക്ക് സമ്മാനിച്ചത് !

ഒരു ചില്ലറയില്ലായ്മയുടെ കഥയാണ് മോഹൻലാൽ എന്ന മഹാനടനെ നമുക്ക് സമ്മാനിച്ചത് !

ഇപ്പോൾ എല്ലാവരും 500, 1000 രൂപ മാറ്റി പുതിയ നോട്ട് വാങ്ങാനുള്ള തിരക്കിലാണ്. അപ്പോഴാണ് ചില്ലറയില്ലാത്തതിനാൽ മോഹന്‍ലാല്‍ ചെയ്ത ഒരു രസകരമായ സംഭവം പുറത്തുവരുന്നത് ! ചില്ലറയില്ലാത്തതുകൊണ്ട് ഒരു പോസ്റ്റ് കാര്‍ഡ് അയയ്ക്കാന്‍ മോഹന്‍ലാല്‍ മടിച്ചതാണ് അത്. സ്്റ്റാര്‍ ആന്റ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ അക്കാര്യം പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേക്ക് പുതുമുഖങ്ങളെ ആവശ്യപ്പെട്ട് പരസ്യം കണ്ടിട്ട് സുഹൃത്തുക്കളാണ് തന്നോട് അയയ്ക്കാന്‍ പറയുന്നത്. ഒരു അഭിമുഖത്തിലാണ് മോഹന്‍ലാല്‍ അക്കാര്യം പറയുന്നത്.

 

 

 
വര്‍ഷങ്ങള്‍ക്ക് മുമ്പ് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേക്ക് പുതുമുഖങ്ങളെ ആവശ്യപ്പെട്ട് പരസ്യം കണ്ടിട്ട് സുഹൃത്തുക്കളാണ് തന്നോട് അയയ്ക്കാന്‍ പറയുന്നത്. അയയ്ക്കാനായി പോസ്‌റ്റോഫീസില്‍ ചെന്നപ്പോള്‍ പറഞ്ഞു ചില്ലറയില്ല. ചില്ലറയാക്കിയിട്ട് വരൂ. ചില്ലറയാക്കാനുള്ള മടികൊണ്ട് അയയ്ക്കാതെ തിരിച്ചു പോരുകയും പോസ്റ്റ് കാര്‍ഡ് ചുരുട്ടി സ്‌കൂട്ടറിന്റെ സീറ്റിനടിയിലെ അറയില്‍ ഇട്ടു. ഇതറിഞ്ഞ സുരേഷ് കുമാര്‍ ലാലിനെ കൊണ്ടു പോസ്റ്റ് കാര്‍ഡ് എടുത്ത് വീണ്ടും അയപ്പിച്ചു. മഞ്ഞില്‍വിരിഞ്ഞ പൂക്കളിലേയ്ക്ക് അപേക്ഷ അയക്കാനുള്ള അവസാന തിയതിയായിരുന്നു അന്ന്. തുടര്‍ന്നു ലാലിനെ ഇന്റര്‍വ്യൂനു വിളിച്ചു. അങ്ങനെ മഞ്ഞില്‍വിരിഞ്ഞ പൂക്കളില്‍ അഭിനയിക്കാന്‍ ലാലിന് അവസരം ലഭിച്ചു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ തുടങ്ങിയത് ഇപ്പോള്‍ പുലിമുരുകന്റെ മഹാവിജയം വരെ എത്തി നില്‍ക്കുന്നു. എങ്ങനെ ഇങ്ങനെ നിലനിന്നുവെന്ന് ദൈവത്തിന് മാത്രമാണ് അറിയുകയുള്ളൂ-മോഹന്‍ലാല്‍ പറയുന്നു.

മദ്യപിക്കുന്നവർ ദിവസം 2 കപ്പ് കാപ്പി കുടിച്ചാൽ സംഭവിക്കുന്നത്….

പന്ത്രണ്ട് വയസ്സുകാരനില്‍നിന്ന് യുവതി ഗര്‍ഭിണിയായ സംഭവം കാമുകനെ രക്ഷിക്കാൻ പെൺകുട്ടിയുടെ കള്ളമോ ?

ബാങ്കിൽ നിന്നും നോട്ടുകൾ മാറുന്നതെങ്ങിനെ ? ആശങ്ക വേണ്ട ! ഫോം ഡൌൺലോഡ് ചെയ്യാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments