HomeNewsLatest Newsഎന്തുകൊണ്ട് ഇന്ത്യ ഇങ്ങനെ? ഇതാ തലപുകയ്ക്കുന്ന രണ്ടു കണക്കുകൾ !

എന്തുകൊണ്ട് ഇന്ത്യ ഇങ്ങനെ? ഇതാ തലപുകയ്ക്കുന്ന രണ്ടു കണക്കുകൾ !

വിവരാവകാശ നിയമപ്രകാരം ലഭിച്ച ചില കണക്കുകളാണ് താഴെകൊടുക്കുന്നത്. നമ്മുടെ സമ്പദ് വ്യവസ്ഥ ആകെ തകിടം മറിഞ്ഞിരിക്കുകയാണേ എന്ന് മുറവിളി കൂട്ടുന്നവർ അതിനൊക്കെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇതൊക്കെ കാരണമാണെന്ന് തിരിച്ചറിയണം. നിസാരമായ ഈ 2 കണക്കുകൾ മാത്രം ശ്രദ്ധിച്ചാൽ മനസ്സിലാകും എത്ര ഭീകരമാണ് രാജ്യത്തിന്റെ അവസ്ഥ എന്ന്.

 

 

(1) ഭാരതത്തിൽ പെട്രോൾ വില നിശ്ചയിക്കുന്നതെങ്ങനെ…? ഇതിന്റെ മുഴുവൻ പ്രൊസസ്സും താഴെ കൊടുക്കുന്നു:
അസംസ്കൃത എണ്ണയുടെ വില ബാരലിന്ന് 50 ഡോളർ
ഒരു ഡോളർ = 63/= ഉം ഒരു ബാരൽ 159 ലിറ്ററും.
അതായത് 50 ഡോളർ = 3150 രൂപ
1 ലിറ്റർ അസംസ്കൃത എണ്ണ ഇന്ത്യ വാങ്ങുന്നത് (3150 ÷ 159 = 19.80 രൂപക്ക്
1 ലിറ്റർ പെട്രോൾ നിർമ്മിക്കുന്നതിന്ന് ആവശ്യമായ അസംസ്കൃത എണ്ണ – 0.96 ലിറ്റർ @19.80 = 19.00രൂപ.
അസംസ്കൃത എണ്ണയിൽ നിന്ന് പെട്രോൾ ഉത്പാദിപ്പിക്കാനുള്ള ഫിക്സഡ് ചാർജ്ജ് = 6 രൂപ (ട്രാൻസ്പോർട്ട് ചാർജ്ജ് അടക്കം) . അതായത് 19:00 രൂപ + ഫിക്സഡ് ചാർജ് 6.00 രൂപ = 1 ലിറ്റർ പെട്രോൾ നിർമ്മിക്കുന്നു.
ശേഷം ഇതിൻമേൽ കേന്ദ്ര സർക്കാറിന്റെ 25% നികുതി ചുമത്തുന്നു.

അപ്പോൾ 25+ 6= 31 രൂപ. പിന്നീട് ഇതിൻമേൽ അതാത് സംസ്ഥാനങ്ങളുടെ VAT പോലെയുള്ള ഏകദേശം 15% ടാക്സ് ചുമത്തപ്പെടുമ്പോൾ ഒരു ലിറ്റർ പെട്രോളിന്റെ വില പരമാവധി 36 രൂപയിൽ എത്തുന്നു.

അവസാനമായി പെട്രോൾ പമ്പുകൾക്ക് നൽകുന്ന പ്രതി ലിറ്റർ 90 പൈസ കമ്മീഷൻ കൂടെ ഉൾപ്പെടുത്തുമ്പോൾ നമുക്ക് ലഭിക്കുന്ന ഒരു ലിറ്റർ പെട്രോളിന്റെ വില 37 രൂപയിൽ കവിയാൻ പാടില്ല.

എന്നാൽ നാം തൽകുന്ന വില 70 രൂപയിൽ എത്തി നിൽക്കുന്നു . തല പുകയ്ക്കുന്ന കണക്കു തന്നെയല്ലേ.

 

(2) ഭാരതത്തിൽ ഭക്ഷണ പദാർത്ഥങ്ങൾ വളരെയധികം വിലക്കുറവിൽ ലഭിക്കുന്ന സ്ഥലമേതെന്ന് ഊഹിക്കാൻ കഴിയുമോ…?
ചായ  1.00 .രൂപ
സൂപ്പ്  5.50.
പരിപ്പ് കറി  1.50.
ഊണ്  2.00.
ചപ്പാത്തി  1.00.
ചിക്കൻ 24.50.
ദോശ  4.00.
ബിരിയാണി 8.00.
മീൻ കറി 13.00

 

ഇവയെല്ലാം ലഭിക്കുന്ന സ്ഥലം ഇന്ത്യൻ പാർലമെന്റ് കാന്റീനുമാണ്. !
ഇവരുടെ മാസശമ്പളമാണ് വരുമാന നികുതികൾ കൂടാതെ 80000 രൂപ . ഇത് ഇനിയും മൂന്നിരട്ടിയായി വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിലുമാണ്.
എങ്ങിനെയുണ്ട് ?

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments