HomeNewsShortബാങ്കിൽ നിന്നും നോട്ടുകൾ മാറുന്നതെങ്ങിനെ ? ആശങ്ക വേണ്ട ! ഫോം ഡൌൺലോഡ് ചെയ്യാം

ബാങ്കിൽ നിന്നും നോട്ടുകൾ മാറുന്നതെങ്ങിനെ ? ആശങ്ക വേണ്ട ! ഫോം ഡൌൺലോഡ് ചെയ്യാം

ബാങ്ക് അക്കൗണ്ടില്‍ കെ.വൈ.സി (Know your Customer) നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ളെങ്കില്‍ പരമാവധി 50,000 രൂപയുടെ മൂല്യമുള്ള അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാത്രമേ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂ.

 
ആദ്യത്തെ രണ്ടാഴ്ചത്തേക്ക് ഒരു ദിവസം പരമാവധി 10,000 രൂപയും ഒരാഴ്ചയില്‍ 20,000 രൂപയും മാത്രമേ ബാങ്ക് കൗണ്ടറുകള്‍ വഴി പിന്‍വലിക്കാന്‍ അനുമതിയുള്ളൂ.

 
ചെക്ക്, ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ വാലറ്റുകള്‍, ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ പേപ്പര്‍ കറന്‍സി നോട്ട് നല്‍കാതുള്ള ഇടപാടുകള്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല.

 

 

അപേക്ഷാഫോം ഇവിടെ  ഡൌൺലോഡ് ചെയ്യാം 

 
2016 നവംബര്‍ 18 വരെ ഒരു ദിവസം ഒരു കാര്‍ഡ് മുഖേന എ.ടി.എം വഴി പിന്‍വലിക്കാവുന്ന പരമാവധി തുക 2000 രൂപയാണ്. നവംബര്‍ 19 മുതല്‍ ഇത് 4000 രൂപയാക്കി ഉയര്‍ത്തും.

 

 

അസാധുവായ 500, 1000 നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസരം വിനിയോഗിക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അറിയിച്ചു.
ഒരു വ്യക്തിക്ക് ഒരു തവണ 4000 രൂപവരെ മൂല്യമുള്ള അസാധുവായ നോട്ടുകള്‍ ബാങ്ക് കൗണ്ടറുകളില്‍നിന്ന് നേരിട്ട് പണമായി മാറ്റിവാങ്ങാം. ഇതിനായി നിഷ്കര്‍ഷിച്ച പ്രത്യേക സ്ളിപ്പ് പൂരിപ്പിച്ച് നിര്‍ദിഷ്ട തിരിച്ചറിയല്‍ രേഖകള്‍ സഹിതം ബാങ്കില്‍ സമര്‍പ്പിക്കണം.

 

 

4000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള നോട്ടുകളുണ്ടെങ്കില്‍ ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന വ്യക്തിയുടെ അക്കൗണ്ടിലേക്ക് പ്രസ്തുത തുക പൂര്‍ണമായും വരവുവെച്ചു നല്‍കും. 4000 രൂപയെന്ന പരിധി 15 ദിവസത്തിനുശേഷം പുന$പരിശോധിച്ചേക്കാം.

 

 

അസാധുവാക്കപ്പെട്ട നോട്ടുകള്‍ ആകെ എത്ര തുകയുടേതുണ്ടെങ്കിലും സ്വന്തം അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്നതിന് തടസ്സമില്ല.

 

 

അക്കൗണ്ട് ഉടമകള്‍ക്ക് നേരിട്ട് നോട്ടുകള്‍ എത്തിക്കാന്‍ സാധിക്കാത്തപക്ഷം കൃത്യമായ അനുമതിപത്രം സഹിതം മൂന്നാമതൊരാള്‍ വഴി ബാങ്കില്‍ എത്തിച്ച് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്. അത്തരത്തില്‍ ചെയ്യുമ്പോള്‍ ബാങ്ക് നടപടിക്രമങ്ങള്‍ അനുസരിച്ച് പണം അടക്കുന്ന ആളുടെ ഏതെങ്കിലുമൊരു അംഗീകൃത തിരിച്ചറിയല്‍ രേഖയും ഹാജരാക്കണം.

കോട്ടയത്തെ ആഡംബര ഫ്‌ളാറ്റിൽ റെയ്ഡിനെത്തിയ പോലീസ് ആ കാഴ്ച കണ്ടു ഞെട്ടി !

ഭർത്താവിന് മുന്നിൽ പ്രവാസി വീട്ടമ്മയെ ബലാത്സഗം ചെയ്തു; 17 കാരന് കൊടുത്ത ശിക്ഷ നാടിനു മാതൃകയാവണമെന്നു കോടതി

ശമ്പളം കിട്ടാത്തതുകൊണ്ടാണ് സാറേ നഗ്നഫോട്ടോ എടുക്കാന്‍ നിന്നുകൊടുത്തത്….കൊച്ചി ബ്ലാക്‌മെയ്‌ലിംഗില്‍ പിടിയിലായ ബബിതയുടെ മൊഴി കേട്ടാൽ ഞെട്ടും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments