HomeHealth Newsമദ്യപിക്കുന്നവർ ദിവസം 2 കപ്പ് കാപ്പി കുടിച്ചാൽ സംഭവിക്കുന്നത്....

മദ്യപിക്കുന്നവർ ദിവസം 2 കപ്പ് കാപ്പി കുടിച്ചാൽ സംഭവിക്കുന്നത്….

കരള്‍ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ശരീരത്തിലെ ദോഷങ്ങള്‍ അരിച്ചു കളയുന്ന ഒന്നെന്നു പറയാം. ഇതുകൊണ്ടുതന്നെ ലിവറിന്റെ ആരോഗ്യത്തെക്കുറിച്ചു ശ്രദ്ധിയ്‌ക്കേണ്ടതും അത്യാവശ്യമാണ്. കരളിന്റെ ആരോഗ്യത്തെ സംരക്ഷിയ്ക്കുന്നതും കേടു വരുത്തുന്നതുമായ പല ശീലങ്ങളുമുണ്ട്, ഭക്ഷണങ്ങളുമുണ്ട്. കാപ്പിയുടെ കാര്യമെടുക്കാം, ഇത് പലര്‍ക്കും ഒഴിവാക്കാനാവാത്ത ശീലമാണ്.

 

 

 

കാപ്പികുടി കരളിനെ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പല ഗുരുതര കരള്‍ രോഗങ്ങളും കുറയാന്‍ കാപ്പി കുടിയ്ക്കുന്നതു സഹായിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. 2 കപ്പു കാപ്പി ദിവസവും കുടിയ്ക്കുന്നത് ലിവര്‍ സിറോസിസ് 44 ശതമാനം കുറയാന്‍ സഹായിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഡോക്ടര്‍ ഒലിവര്‍ കെന്നഡി നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞിട്ടുള്ളത്. ദിവസം കുടിയ്ക്കുന്ന കാപ്പിയല്ലാതെ ഇതില്‍ നിന്നും ഒന്നു രണ്ടു കപ്പു കൂടുതല്‍ കുടിയ്ക്കുമ്പോഴാണ് ഈ ഗുണം ലഭിയ്ക്കുന്നത്. ഒരു കപ്പു കാപ്പി കൂടുതല്‍ കുടിയ്ക്കുന്നത് 22 ശതമാനം സിറോസിസ് സാധ്യത കുറയ്ക്കും, 2 കപ്പെങ്കില്‍ 43, 3 കപ്പെങ്കില്‍ 57, 4 കപ്പെങ്കില്‍ 65 എന്നിങ്ങനെയാണ് പഠനക്കണക്കുകള്‍ പറയുന്നത്.

 
മദ്യാപനം ലിവര്‍ സിറോസിസിനുള്ള ഒരു പ്രധാന കാരണാണ്. ഇതിനു പുറമെ ഹെപ്പറ്റൈറ്റിസ് അണുബാധ, ഹെപ്പറ്റൈറ്റിസ് ഇന്‍ഫെക്ഷന്‍, ഫാറ്റി ലിവര്‍ തുടങ്ങിയവയെല്ലാം ലിവര്‍ സിറോസിസിന് ഇടയാക്കും. കാപ്പിയുടെ എണ്ണം കൂടുന്നത് ലിവര്‍ സിറോസിസ് കൂടാതിരിയ്ക്കാന്‍ സഹായിക്കുമെന്നു മാത്രമല്ല, കുറയാനും ഇടയാക്കും.

കോട്ടയത്തെ ആഡംബര ഫ്‌ളാറ്റിൽ റെയ്ഡിനെത്തിയ പോലീസ് ആ കാഴ്ച കണ്ടു ഞെട്ടി !

ഭർത്താവിന് മുന്നിൽ പ്രവാസി വീട്ടമ്മയെ ബലാത്സഗം ചെയ്തു; 17 കാരന് കൊടുത്ത ശിക്ഷ നാടിനു മാതൃകയാവണമെന്നു കോടതി

ശമ്പളം കിട്ടാത്തതുകൊണ്ടാണ് സാറേ നഗ്നഫോട്ടോ എടുക്കാന്‍ നിന്നുകൊടുത്തത്….കൊച്ചി ബ്ലാക്‌മെയ്‌ലിംഗില്‍ പിടിയിലായ ബബിതയുടെ മൊഴി കേട്ടാൽ ഞെട്ടും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments