HomeNewsLatest Newsമാറാട് കൂട്ടക്കൊല കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി

മാറാട് കൂട്ടക്കൊല കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി

മാറാട് കൂട്ടക്കൊലക്കേസിന്റെ അന്വേഷണം ഹൈക്കോടതി സിബിഐക്ക് കൈമാറി. കലാപത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാനാണ് സിബിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പൊതു പ്രവര്‍ത്തകനായ കൊളക്കാടന്‍ മൂസഹാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മാറാട് കേസ് അന്വേഷണ കമ്മീഷനായ ജസ്റ്റിസ് തോമസ് പി ജോസഫിന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ അനുസരിച്ച് രണ്ടാം മാറാട് കലാപത്തിനു പിന്നിലെ തീവ്രവാദബന്ധം കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

 

 

 
ഒന്നാം മാറാട് കലാപത്തിന്‍റെ പ്രകോപനമായിട്ടല്ല രണ്ടാം മാറാട് കലാപം ഉണ്ടായതെന്നും രണ്ടാം മാറാട് കലാപത്തിന് വിദേശത്തു നിന്നു പോലും സാമ്പത്തിക സഹായം ലഭിച്ചുവെന്നും കലാപത്തെ കുറിച്ച് പ്രമുഖര്‍ക്ക് അറിവുണ്ടായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. നേരത്തെ കേസ് അന്വേഷിക്കാന്‍ സിബിഐ വിമുഖത കാട്ടിയിരുന്നെങ്കിലും പിന്നീട് അന്വേഷണത്തിന് തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് വിടാന്‍ ഹൈക്കോടതി തീരുമാനിച്ചത്. കേസന്വേഷണത്തിന് സിബിഐക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങള്ളും സംസ്ഥാന സര്‍ക്കാര്‍ ചെയ്യണമെന്ന് കോടതി നിര്‍ദേശിക്കുന്നു. 2003 മെയ് രണ്ടിനാണ് മാറാട് കലാപം ഉണ്ടായത്. മാറാട് കടല്‍ത്തീരത്തുണ്ടായ കൂട്ടക്കൊലയില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്.

കോട്ടയത്തെ ആഡംബര ഫ്‌ളാറ്റിൽ റെയ്ഡിനെത്തിയ പോലീസ് ആ കാഴ്ച കണ്ടു ഞെട്ടി !

ഭർത്താവിന് മുന്നിൽ പ്രവാസി വീട്ടമ്മയെ ബലാത്സഗം ചെയ്തു; 17 കാരന് കൊടുത്ത ശിക്ഷ നാടിനു മാതൃകയാവണമെന്നു കോടതി

ശമ്പളം കിട്ടാത്തതുകൊണ്ടാണ് സാറേ നഗ്നഫോട്ടോ എടുക്കാന്‍ നിന്നുകൊടുത്തത്….കൊച്ചി ബ്ലാക്‌മെയ്‌ലിംഗില്‍ പിടിയിലായ ബബിതയുടെ മൊഴി കേട്ടാൽ ഞെട്ടും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments