HomeNewsLatest Newsനോട്ടുകൾ മാറ്റിയെടുക്കാൻ ബാങ്കിലെത്തിയ രണ്ടു പേർ വ്യത്യസ്ത സംഭവങ്ങളിൽ മരിച്ചു

നോട്ടുകൾ മാറ്റിയെടുക്കാൻ ബാങ്കിലെത്തിയ രണ്ടു പേർ വ്യത്യസ്ത സംഭവങ്ങളിൽ മരിച്ചു

നോട്ടുകൾ മാറ്റിയെടുക്കാൻ ബാങ്കിലെത്തിയ രണ്ടു പേർ വ്യത്യസ്ത സംഭവങ്ങളിൽ മരിച്ചു. ഹരിപ്പാട് കാർത്തികേയൻ (72) ക്യൂവിൽ നിന്ന് കുഴഞ്ഞു വീണും തലശേരിയിൽ കെ.എസ്​.ഇ.ബി ജീവനക്കാരൻ കെ.കെ ഉണ്ണി (48) കെട്ടിടത്തിൽ നിന്നും വീണുമാണ് മരിച്ചത്. ഹരിപ്പാട് ഡാണാപ്പടി എസ്.ബി.ടി ശാഖയിൽ ക്യൂവിൽ നിൽക്കുകയായിരുന്നു കുമാരപുരം കൊത്തപ്പള്ളി തഴുതിയിൽ കാർത്തികേയൻ. രാവിലെ മുതൽ ക്യൂവിൽ നിന്ന കാർത്തികേയൻ ബാങ്കിനകത്ത് എത്തിയപ്പോഴാണ് 12 മണിയോടെ കുഴഞ്ഞുവീണ് മരിച്ചത്. തലശ്ശേരിയിൽ മരിച്ച ഉണ്ണി പിണറായി സബ്​സ്​റ്റേഷനിലെ ഒാവർസിയർ ആണ്​. നോട്ടുമാറ്റാൻ തലശേരി എസ്​.ബി.ടി ബാങ്ക്​ ശാഖയിലെത്തിയ ഇയാൾ അപേക്ഷ പൂരിപ്പിച്ച്​ തിരിയുന്നതിനിടെ ഒന്നാംനിലയിൽ നിന്നും വീഴുകയായിരുന്നു. ഇൗ ഭാഗത്ത്​ ഗളാസോ കൈവരിയോ ഉണ്ടായിരുന്നില്ല. മൃതദേഹം തലശേരി ജനറൽ ആശുപത്രിയിൽ.

നിങ്ങളുടെ വീടിന്റെ പുറം ഭിത്തിയിലോ മതിലിലോ ഇത്തരം ചിഹ്നങ്ങളോ ചിത്രങ്ങളോ ഉണ്ടോ ? എത്രയും പെട്ടെന്ന് അവ മായ്ച്ചു കളയുക ! കേരളാപൊലീസിന്റെ ഒരു മുന്നറിയിപ്പ് !

അടിച്ചു പൂസായി കോട്ടയം നഗരമധ്യത്തിൽ വിദ്യാർത്ഥിനിയുടെ അഴിഞ്ഞാട്ടം ! പിടിച്ചു മാറ്റാൻ ചെന്ന കടക്കാർക്ക് ചുംബനവും ! ഒടുവിൽ പോലീസ് യുവതിയെ മെരുക്കിയതിങ്ങനെ

ഒരു ചില്ലറയില്ലായ്മയുടെ കഥയാണ് മോഹൻലാൽ എന്ന മഹാനടനെ നമുക്ക് സമ്മാനിച്ചത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments