കോട്ടയത്തെ പങ്കാളിയെ കൈമാറൽ കേസിലെ പ്രതി ഭാര്യയെ വെട്ടിക്കൊന്നതിൽ കൂടുതൽ വെളിപ്പെടുത്തലുമായി മരിച്ച യുവതിയുടെ സഹോദരൻ. കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവ് മാത്രമല്ലെന്നും കൂടുതല്‍ ആളുകള്‍ ഉണ്ടെന്നും സഹോദരന്‍ പറഞ്ഞു. പങ്കാളി കൈമാറ്റത്തിന് പോലീസ് കേസ് വന്നതിന് പിന്നാലെ അകന്ന് കഴിയുകയായിരുന്ന ജൂബിയെ അതിന് ശേഷം പലതവണ ഷിനോ പിന്തുടര്‍ന്നിരുന്നതായി സഹോദരന്‍ വെളിപ്പെടുത്തി. മദ്യം കഴിച്ച് കഴിഞ്ഞാല്‍ മറ്റൊരാണും പെണ്ണും കിടക്കുന്നത് കാണുന്നതാണ് ഷിനോയുടെ ഹോബി. അന്നേരം ഇവള്‍ സമ്മതിക്കില്ലെന്ന് പറഞ്ഞാല്‍ കഠിനമായി ഉപദ്രവിക്കും. മുടിക്കുത്തിന് വലിച്ചിഴക്കും. കുട്ടികളെ മര്‍ദിക്കും. അവരെ തെറി പറയുമെന്നും സഹോദരന്‍ പറഞ്ഞു.
ഷിനോയുടെ പിന്നില്‍ കൂടുതല്‍ ആളുകളുണ്ട്. ഈ കൊലപാതകം നടത്തിയതിന് പിന്നിലും അവര്‍ക്ക് പങ്കുണ്ട്. പങ്കാളികളെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും ജൂബിയുടെ സഹോദരന്‍ പറഞ്ഞു. മറ്റു ആളുകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങാത്തതിലുള്ള പകയാണ് ജൂബിയുടെ കൊലപാകത്തിന് പിന്നിലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
പ്രതിയായ ഷിനോ വിഷം കഴിച്ച് ആശുപത്രിയില്‍ തുടരുന്നതിനാല്‍ ഇയാളുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അടുത്തെത്തുന്നവർക്കും അണുബാധയുണ്ടാക്കുന്ന തരത്തിലുള്ള കൊടിയ വിഷമാണെന്ന് ഇയാൾ കഴിച്ചതെന്നാണ് ഡോക്ടർമാർ പറയുന്നത്. വിഷം സംബന്ധിച്ച് ഇന്റര്‍നെറ്റില്‍നിന്ന് ലഭിച്ച വിവരങ്ങളിലും അണുബാധയുണ്ടാകാനുള്ള സാധ്യത പറയുന്നതായി പോലീസ് പറഞ്ഞു. ചങ്ങനാശ്ശേരിയിലെ ആശുപത്രിയിലെത്തിയ പ്രതി താന്‍ കഴിച്ചവിഷം അണുബാധയുണ്ടാക്കുന്നതാണെന്നും ആരും അടുത്തുവരരുതെന്നും ഉറക്കെപ്പറയുന്നുണ്ടായിരുന്നു. ഇതോടെയാണ് ഡോക്ടര്‍മാര്‍ പോലീസ് സംഘത്തെ മാറ്റിനിര്‍ത്തിയത്.