അർദ്ധരാത്രിയിൽ സ്ത്രീയുടെ നിലവിളി ശബ്ദം; നോക്കിയാൽ ആരുമില്ല; കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്ന ദുരൂഹ പ്രതിഭാസം അന്വേഷിക്കാൻ അധികൃതർ !

21
representation image

അർദ്ധരാത്രിയിൽ വിജനമായ കെട്ടിടത്തിൽ നിന്നും സ്ത്രീയുടെ നിലവിളി ശബ്ദം ഉയരും. ചെന്ന് നോക്കുന്നവർക്ക് ഒന്നും കാണാനും കഴിയില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ കുറച്ചു നാളുകളായി കേട്ടു കൊണ്ടിരിക്കുന്ന അജ്ഞാത നിലിവിളി ശബ്ദം ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു. വിജനമായ കെട്ടിടത്തില്‍ നിന്നും എന്നെ രക്ഷിക്കണേ എന്നു ഉച്ചത്തിലുള്ള നിലവിളി ശബ്ദം ആണ് കേള്‍ക്കുക. ശബ്ദം കേട്ട് പരിശോധിക്കാന്‍ ചെന്നാല്‍ ആരെയും കാണാനും കഴിയില്ല. സംഭവം തുടര്‍ കഥയായതോടെ ആളുകള്‍ ഭയന്ന് ഈ ഭാഗത്തേക്ക് പോകാന്‍ മടിക്കുകയാണ്.

ഞായറാഴ്ചയും സമാന സംഭവം നടന്നു. വൈകീട്ട് ഒ.പി പൂട്ടാന്‍ പോയ സുരക്ഷാ ജീവനക്കാരിക്ക് പത്തു മിനുട്ട് ശ്രമിച്ചിട്ടും വാതില്‍ പൂട്ടാന്‍ സാധിച്ചില്ല. വളരെ ശ്രമപ്പെട്ടാണ് ഇവര്‍ വാതില്‍ പൂട്ടിയത്. ഇനി മുതല്‍ ഈ ഭാഗത്തേക്ക് പോവില്ല എന്നും സമീപത്തുള്ള വിശ്രമമുറിയില്‍ രാത്രിയില്‍ പോവില്ല എന്നും ഈ സ്ത്രീ പറയുന്നു. ഗൈനക്കോളജി ഒ.പിയില്‍ നിന്നും രാത്രി പന്ത്രണ്ടിനും പന്ത്രണ്ടരക്കും ആണ് സ്ത്രീയുടെ നിലവിളി കേള്‍ക്കുക. രാത്രി കാലം കേള്‍ക്കുന്ന ഈ ശബ്ദത്തിനുടമയെ മുമ്ബ് പല തവണ ശ്രമിച്ചിട്ടും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പരാതി ഉയര്‍ന്നതോടെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് അധികൃതര്‍.