HomeNewsShortപൂച്ച കറുത്തതോ വെളുത്തതോ എന്ന് നോക്കേണ്ട എലിയെ പിടിക്കുമോ എന്ന് നോക്കിയാല്‍ മതി; എം.എം മണി

പൂച്ച കറുത്തതോ വെളുത്തതോ എന്ന് നോക്കേണ്ട എലിയെ പിടിക്കുമോ എന്ന് നോക്കിയാല്‍ മതി; എം.എം മണി

വകുപ്പ് ഏതാണെന്ന് ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പൂച്ച കറുത്തതോ വെളുത്തതോ എന്ന് നോക്കേണ്ടെന്നും എലി പിടിക്കുമോ എന്ന് നോക്കിയാല്‍ മതിയെന്നു നിയുക്ത മന്ത്രി എം.എം മണി. മന്ത്രി എന്ന നിലയില്‍ തന്നെ ഏല്‍പിക്കുന്ന വകുപ്പ് നന്നായി കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം ലഭിച്ചത് അപ്രതീക്ഷിതമാണെങ്കിലും സന്തോഷമുണ്ട്. മന്ത്രിയായാലും നാട്ടില്‍ നിന്ന് മാറിനില്‍ക്കില്ല. തന്റെ സംസാര ശൈലിയില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നും മണി പറഞ്ഞു. അടിമാലിയിലെ കുഞ്ചിത്തണ്ണിയിലെ വീട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

 

ഇന്നലെ ചേര്‍ന്ന സിപിഐഎം സംസ്ഥാന സമിതിയോഗമാണ് മണിയെ മന്ത്രിയാക്കാനും കടകംപള്ളി സുരേന്ദ്രന്‍, എ.സി മൊയ്തീനും എന്നിവരുടെ വകുപ്പുകളില്‍ മാറ്റം വരുത്താനും തീരുമാനമെടുത്തത്. കമ്മ്യൂണിസ്റ്റുകാരന്റെ ലക്ഷ്യം വിപ്ലവും സാമൂഹികമാറ്റവുമാണ്. സാമൂഹിക മാറ്റത്തിന് കമ്യൂണിസ്റ്റുകാരന്‍ പ്രവര്‍ത്തിക്കുമോ എന്ന് നോക്കിയാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച വൈകീട്ട് 4.30ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ എം.എം മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !

ഗൾഫിൽ തണുപ്പുകാലം തുടങ്ങുന്നു; ഹീറ്റർ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക !

കാണുന്നുണ്ടോ ഈ ദുരിതം? കായംകുളത്ത് പണം മാറാൻ മൂത്രസഞ്ചിയുമായി ക്യൂനില്‍ക്കുന്ന വൃദ്ധന്‍ നൊമ്പരക്കാഴ്ചയാകുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments