HomeNewsLatest Newsകാണുന്നുണ്ടോ ഈ ദുരിതം? കായംകുളത്ത് പണം മാറാൻ മൂത്രസഞ്ചിയുമായി ക്യൂനില്‍ക്കുന്ന വൃദ്ധന്‍ നൊമ്പരക്കാഴ്ചയാകുന്നു !

കാണുന്നുണ്ടോ ഈ ദുരിതം? കായംകുളത്ത് പണം മാറാൻ മൂത്രസഞ്ചിയുമായി ക്യൂനില്‍ക്കുന്ന വൃദ്ധന്‍ നൊമ്പരക്കാഴ്ചയാകുന്നു !

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിൻവലിക്കൽ നടപടി എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത രോഗികളെയും വലിച്ചിരിക്കുന്നു. കായംകുളം ഭരണിക്കാവ് കോയിക്കല്‍ ചന്തയിലെ എസ്ബിടി ശാഖയിലെ ക്യൂവില്‍ ഉണ്ടായത് ആരുടെയും കണ്ണ് നനയിപ്പിക്കുന്ന അനുഭവമാണ്. നോട്ട് മാറാനെത്തിയ വൃദ്ധന്‍ എത്തിയത്ത് മൂത്രസഞ്ചിയുമായാണ്. പള്ളിക്കല്‍ പുതുപ്പുരക്കല്‍ വടക്കതില്‍ ജോര്‍ജ് (67) ആണ് മൂത്രസഞ്ചിയുമായി ബാങ്കില്‍ ക്യൂ നില്‍ക്കാന്‍ എത്തിയത്. പന്ത്രണ്ട് വര്‍ഷമായി അര്‍ബുദബാധിതനായ ജോര്‍ജിന് മൂത്രസംബന്ധമായ അസുഖമുണ്ട്. ഇതിനാലാണ് മൂത്രസഞ്ചിയുമായി ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കാന്‍ എത്തിയത്. അസുഖം കാരണം ആശുപത്രിയിലേക്കല്ലാതെ ജോര്‍ജ് മറ്റെവിടേക്കും യാത്ര പോകാറില്ല. അക്കൗണ്ടിലുള്ള പണം മാറാന്‍ ഉപഭോക്താവ് നേരിട്ടെത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധന മൂലമാണ് ജോര്‍ജിന് അവശത വകവയ്ക്കാതെ ബാങ്കിലെത്തേണ്ടി വന്നത്.

vhg

ഇനി ക്യാൻസർ കണ്ടെത്താം; സ്മാർട്ട് ഫോണിലൂടെ സിമ്പിളായി ! സ്മാർട്ട് ഫോൺ രക്ഷിച്ചത് 2 വയസുള്ള കുഞ്ഞിനെ !

ഫേസ്ബുക്കിൽ മുത്തച്ഛനുമായുള്ള ഫോട്ടോ ഇട്ട യുവതിയെ ചതിച്ചതാര് ? യുവതിയുടെ ശക്തമായ പ്രതികരണം വൈറലാകുന്നു

വാട്ട്‌സ്ആപ്പ് വീഡിയോ കോളിംഗ് ഇൻസ്റ്റാൾ ചെയ്യാനായി വരുന്ന ഇത്തരം മെസേജുകൾ സൂക്ഷിക്കുക !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments