HomeWorld NewsGulfപ്രവാസികള്‍ക്ക് പഴയ നോട്ടുകള്‍ മാറാനുള്ള സമയം നീട്ടുന്നു !

പ്രവാസികള്‍ക്ക് പഴയ നോട്ടുകള്‍ മാറാനുള്ള സമയം നീട്ടുന്നു !

നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ആശങ്കപ്പെടുന്നവരില്‍ ഒരു വിഭാഗം ഇന്ത്യന്‍ പ്രവാസികളാണ്. പണം മാറ്റിവാങ്ങുന്ന കാര്യത്തില്‍ പ്രവാസികള്‍ക്ക് അവലംബിക്കാവുന്ന ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യയിലെ ബാങ്കുകള്‍ക്ക് നോട്ട് മാറ്റിനല്‍കുന്നതിനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെങ്കിലും വിദേശത്തുള്ള ഇന്ത്യന്‍ ബാങ്കുകളുടെ ബ്രാഞ്ചുകള്‍ക്ക് പണം സ്വീകരിച്ച് മാറ്റി നല്‍കുന്നതിനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടില്ല. ഇതാണ് പ്രവാസികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്. എന്‍ആര്‍ഒ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയാണ് പ്രവാസികള്‍ക്ക് നോട്ട് മാറ്റത്തിന് അവലംബിക്കുന്ന ഒരു മാര്‍ഗ്ഗം.

 

 

 

അമേരിക്ക, കാനഡ, ആസ്‌ട്രേലിയ, ജപ്പാന്‍, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ പഴയനോട്ടുകള്‍ ഇന്ത്യയില്‍ നിന്ന് മാറ്റിവാങ്ങുകയോ അധികാരപ്പെട്ടവരെ ചുമതലപ്പെടുത്തുകയോ ചെയ്യാം. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള ഇന്ത്യന്‍ ബാങ്കുകളുടെ വിദേശ ബ്രാഞ്ചുകള്‍ പഴയ നോട്ടുകള്‍ സ്വീകരിക്കുന്നില്ല, ഇതാണ് ഇത്തരമൊരു നീക്കം അനിവാര്യമായിട്ടുള്ളത്. ഡിസംബര്‍ 30ന് മുമ്പായി സ്വന്തം രാജ്യത്തേയ്ക്ക് പോകുന്ന ആര്‍ക്കും പഴya നോട്ട് മാറ്റിവാങ്ങാവുന്നതും എന്‍ആര്‍ഒ അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നതുമാണ്. എന്നാല്‍ ജനുവരി 2നും മാര്‍ച്ച് 31നും ഇടയില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് അനിവാര്യമായ രേഖകളുമായി ആര്‍ബിഐ ഓഫീസില്‍ നേരിട്ടെത്തിയാല്‍ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള അവസരം ലഭിക്കും.

 

 

 

ഡിസംബര്‍ 30 വരെ പ്രവാസികള്‍ എന്‍ആര്‍ഒ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന തുക രണ്ടരലക്ഷത്തില്‍ അധികമാണെങ്കില്‍ ബാങ്കുകള്‍ ഇക്കാര്യം ആദായ നികുതി വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യും. എന്നാല്‍ ഇതില്‍ നികുതിയിനത്തില്‍ പാകപ്പിഴകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആദായനികുതി വകുപ്പ് അനിവാര്യമായ നടപടികള്‍ സ്വീകരിക്കും.

ഇനി ക്യാൻസർ കണ്ടെത്താം; സ്മാർട്ട് ഫോണിലൂടെ സിമ്പിളായി ! സ്മാർട്ട് ഫോൺ രക്ഷിച്ചത് 2 വയസുള്ള കുഞ്ഞിനെ !

ഫേസ്ബുക്കിൽ മുത്തച്ഛനുമായുള്ള ഫോട്ടോ ഇട്ട യുവതിയെ ചതിച്ചതാര് ? യുവതിയുടെ ശക്തമായ പ്രതികരണം വൈറലാകുന്നു

വാട്ട്‌സ്ആപ്പ് വീഡിയോ കോളിംഗ് ഇൻസ്റ്റാൾ ചെയ്യാനായി വരുന്ന ഇത്തരം മെസേജുകൾ സൂക്ഷിക്കുക !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments