HomeNewsLatest Newsപോലീസ് നോക്കിനില്‍ക്കെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുനേര്‍ക്ക് സന്യാസിയുടെ പരസ്യ വധഭീഷണി !

പോലീസ് നോക്കിനില്‍ക്കെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുനേര്‍ക്ക് സന്യാസിയുടെ പരസ്യ വധഭീഷണി !

പോലീസ് നോക്കിനില്‍ക്കെ ശ്രീലങ്കന്‍ തമിഴ് വംശജനായ വില്ലേജ് ഓഫീസര്‍ക്ക് നേരെ വധഭീഷണിയുമായി ബുദ്ധസന്യാസി. കിഴക്കന്‍ ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷ ജില്ലയായ ബാട്ടിക്കലോവയിലാണ് സംഭവം. തമിഴ് സിംഹള സംഘര്‍ഷത്തിന് താരതമ്യേന അയവ് വന്നിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ആശങ്കാജനകമാണെന്ന് പൗരാവകാശ സംഘടനകള്‍ വിലയിരുത്തുന്നു. അംബിതിയ സുമനരത്ന എന്ന ബുദ്ധ സന്യാസിയാണ് സിംഹളയില്‍ തമിഴ് ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

 

 

 
സിംഹളര്‍ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ട വില്ലേജ് ഓഫീസറാണ് ഭീഷണിക്ക് ഇരയായതെന്ന് തമിഴ് പത്രമായ വീരകേസരി റിപ്പോര്‍ട്ട് ചെയ്യുന്നു. വംശീയ പ്രശ്നം പരിഹരിക്കാനുള്ള പുനരൈക്യ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന ഇത്തരം ശ്രമങ്ങള്‍ വച്ചു പൊറുപ്പിക്കില്ലെന്ന് ഗവണ്‍മെന്റ വൃത്തങ്ങള്‍ വ്യക്തമാക്കി. തമിഴ് ഉദ്യോഗസ്ഥര്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. പൊലീസ് ഉദ്യോഗസ്ഥനും നോക്കി നില്‍ക്കുകയാണ്.

ഇനി ക്യാൻസർ കണ്ടെത്താം; സ്മാർട്ട് ഫോണിലൂടെ സിമ്പിളായി ! സ്മാർട്ട് ഫോൺ രക്ഷിച്ചത് 2 വയസുള്ള കുഞ്ഞിനെ !

ഫേസ്ബുക്കിൽ മുത്തച്ഛനുമായുള്ള ഫോട്ടോ ഇട്ട യുവതിയെ ചതിച്ചതാര് ? യുവതിയുടെ ശക്തമായ പ്രതികരണം വൈറലാകുന്നു

വാട്ട്‌സ്ആപ്പ് വീഡിയോ കോളിംഗ് ഇൻസ്റ്റാൾ ചെയ്യാനായി വരുന്ന ഇത്തരം മെസേജുകൾ സൂക്ഷിക്കുക !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments