HomeNewsLatest Newsഎം.എം. മണിയെ മന്ത്രിയാക്കിയതിൽ പ്രതിഷേധവുമായി ജയരാജനും പി.കെ ശ്രീമതിയും; ശ്രീമതിയുടെ പ്രസംഗം കോടിയേരി വിലക്കി

എം.എം. മണിയെ മന്ത്രിയാക്കിയതിൽ പ്രതിഷേധവുമായി ജയരാജനും പി.കെ ശ്രീമതിയും; ശ്രീമതിയുടെ പ്രസംഗം കോടിയേരി വിലക്കി

എം.എം. മണിയെ മന്ത്രിസഭയിലെടുത്തതില്‍ പ്രതിഷേധിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനും പി കെ ശ്രീമതിയും. ജയരാജൻ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നിന്നു വിട്ടുനിന്നു. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ജയരാജനു വേണ്ടി ആഞ്ഞടിച്ച കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി സംസ്ഥാന കമ്മിറ്റിയിലും ഇതിനായി എഴുന്നേറ്റപ്പോള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിലക്കി. രാവിലെ ചേര്‍ന്ന സെക്രട്ടേറിയറ്റില്‍ മണിയെ മന്ത്രിസ്ഥാനത്തേക്കു കോടിയേരി നിര്‍ദേശിച്ചയുടന്‍ ശ്രീമതി പ്രതിഷേധിച്ചു. തന്റെ മകന്‍ സുധീര്‍ നമ്പ്യാരെ നിയമിച്ചതിന്റെ പേരിലാണു ജയരാജനു മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത് എന്ന കുറ്റബോധമാണ് ഇതിന് അവരെ പ്രേരിപ്പിച്ചത് എന്നാണു പാര്‍ട്ടി കേന്ദ്രങ്ങള്‍ കരുതുന്നത്. ജയരാജനും അനിഷ്ടം പ്രകടിപ്പിച്ചു. പാര്‍ട്ടി പറഞ്ഞാല്‍ താന്‍ എംഎല്‍എ സ്ഥാനവും രാജിവച്ചേക്കാമെന്നും ജയരാജന്‍ പറഞ്ഞു.

 

 

 

സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും മുന്‍കാലങ്ങളിലടക്കം നടന്ന ചില ബന്ധുനിയമനങ്ങള്‍ എണ്ണിയെണ്ണി പറയാന്‍ ശ്രീമതി മുതിര്‍ന്നു. കോടിയേരിയോടും ഉരസി. ‘ചില കാര്യങ്ങള്‍ പറയാന്‍ ജയരാജന്‍ എന്നെ ഏല്‍പ്പിച്ചിട്ടുണ്ട്’ എന്ന ആമുഖത്തോടെ സംസാരിക്കാന്‍ തുനിഞ്ഞ ശ്രീമതിയോട് അതു സംഘടനാരീതിയല്ല എന്നു കോടിയേരി വിലക്കി.

സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !

ഗൾഫിൽ തണുപ്പുകാലം തുടങ്ങുന്നു; ഹീറ്റർ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക !

കാണുന്നുണ്ടോ ഈ ദുരിതം? കായംകുളത്ത് പണം മാറാൻ മൂത്രസഞ്ചിയുമായി ക്യൂനില്‍ക്കുന്ന വൃദ്ധന്‍ നൊമ്പരക്കാഴ്ചയാകുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments